ഗുജറാത്തിലും ജമ്മു കശ്മീരിലും മിനിറ്റുകളുടെ വ്യത്യാസത്തിൽ ഭൂചലനം

ഡെൽഹി: ഗുജറാത്തിലും ജമ്മു കശ്മീരിലും മിനിറ്റുകളുടെ വ്യത്യാസത്തിൽ ഭൂചലനം. ഗുജറാത്തിലെ രാജ്കോട്ടിലും ജമ്മു കശ്മീരിലെ കട്രയിൽ നിന്ന് 90 കിലോമീറ്റർ ദൂരെയുമാണ് ഞായറാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടത്.

ഗു​ജ​റാ​ത്തി​ൽ ഉണ്ടായ ഭൂകമ്പത്തിൽ റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 5.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച രാ​ത്രി 8.13 ന് ​ആ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.
രാ​ജ്കോ​ട്ടി​ല്‍​നി​ന്നും 118 കി​ലോ​മീ​റ്റ​ര്‍ വ​ട​ക്ക്-​വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി​രു​ന്നു ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Loading...

‌രാജ്കോട്ടിൽ നിന്ന് 118 കിലോമീറ്റർ അകലെയുള്ള കച്ചിലെ ബച്ചാവു ആണ് പ്രഭവകേന്ദ്രം. ജമ്മു കശ്മീരിലെ ഭൂചലനത്തിനു 3.0 തീവ്രതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കട്ര മേഖലയ്ക്ക് 90 കിലോമീറ്റര്‍ കിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. ഞായറാഴ്ച രാത്രി 8.35 ഓടെയായിരുന്നു ഇത്. നാഷണല്‍ സീസ്‌മോളജി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന മാപ്പ് പ്രകാരം ഭുജിന് 85 കിലോമീറ്റര്‍ അകലെയാണ് ഗുജറാത്തില്‍ ഇന്ന് ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്. 2001 ജനുവരി 26ന് ഭുജിലുണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇരുപതിനായിരത്തിലധികം പേര്‍ മരിക്കുകയും 1.5 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.