തയ്‌വാനില്‍ ശക്തമായ ഭൂചലനം

തായ്പേ: തയ്‌വാനില്‍ ശക്തമായ ഭൂചലനം. തയ്‌വാന്റെ കിഴക്കന്‍ തീരത്താണ് 6.6 മാഗ്‌നൈറ്റൂഡ് ശക്തിയുള്ള ഭൂമികുലുക്കം അനുഭവപ്പെട്ടതെന്ന് യു.എസ്.ജി.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദീപിനെ മൊത്തം പിടിച്ചുകുലുക്കിയ ഒരു ഭൂചലനമായിരുന്നു ഇതെന്ന് തയ്‌വാന്‍ ഏജെന്‍സികളും അറിയിച്ചു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.