സോമര്‍സെറ്റ്­ സെന്‍റ് തോമസ്­ സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഭക്തിസാന്ദ്രമായ ഉയിര്‍പ്പ്­ തിരുനാള്‍ ആഘോഷം

ന്യൂജേഴ്‌­സി: അനുരഞ്­ജനത്തിന്റേയും ത്യാഗത്തിന്റേയും സ്­മരണകളുണര്‍ത്തിയ വിശുദ്ധ വാരാചരണം കഴിഞ്ഞ്­, മാനവരാശിയെ പാപത്തിന്റെ കരങ്ങളില്‍ നിന്ന്­ മോചിപ്പിച്ച്­ മോക്ഷത്തിന്റെ വഴി കാണിച്ചുതന്ന നിത്യരക്ഷകന്റെ ത്യാഗത്തിന്റേയും, സ്‌­നേഹത്തിന്റേയും സ്­മരണകളുണര്‍ത്തിയ ഉയിര്‍പ്പ്­ തിരുനാള്‍ സോമര്‍സെറ്റ്­ സെന്‍റ് തോമസ്­ സീറോ മലബാര്‍ കാത്തലിക്­ ഫൊറോനാ ദേവാലയത്തില്‍ ഭക്­തിനിര്‍ഭരവും പ്രൗഢഗംഭീരവുമായി നടത്തപ്പെട്ടു.
 
മാർച്ച് 31 -­ന് വൈകിട്ട്­ 7:30 ന് ഉയിര്‍പ്പ്­ തിരുനാളിൻറെ  തിരുകര്‍മ്മങ്ങള്‍ക്ക്­ തുടക്കംകുറിച്ചു. തൃശ്ശൂര്‍ മേരി മാതാ മേജര്‍ സെമിനാരിയിലെ ബൈബിള്‍ പ്രൊഫസറും, പ്രശസ്ത ധ്യാന ഗുരുവുമായ ബഹു. ഫാ. പ്രീജോ പോള്‍ പാറക്കലിൻറെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ആഘോഷമായ ദിവ്യബലിയിലും,  തിരുകര്‍മ്മങ്ങളും ബഹു. ഇടവക വികാരി ഫാ. ലിഗോറി  ജോൺസൻ സഹകാര്‍മികത്വം വഹിച്ചു. 
 
കൈകളില്‍ കത്തിച്ച മെഴുകുതിരികളുമായി ആഘോഷമായ തിരുനാള്‍ പ്രദക്ഷിണത്തിനുശേഷം ദിവ്യബലി മധ്യേ ഫാ. പ്രീജോ പോള്‍ പാറക്കൽ  ഉയിര്‍പ്പ്­ തിരുനാളിന്റെ സന്ദേശം നല്‍കി. 
 
നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം ക്രിസ്തുവിൽ മാത്രം  ഉറപ്പിക്കണമെന്നും, നമ്മുടെ ഉള്ളിലുള്ള പിശാചുക്കളെ പുറത്താക്കി സമാധാനത്തിൻറെ ക്രിസ്തുവിനെ അകത്തേക്ക് പ്രവേശിപ്പിക്കുന്ന ദിവസമായിട്ട്  ഉയിർപ്പു തിന്നുനാളിനെ കാണണമെന്ന് തന്റെ സന്ദേശത്തിൽ ഉൽബോധിപ്പിച്ചു.
 
ഒന്നും, രണ്ടും, മൂന്നും നൂറ്റാണ്ടുവരെ ആദിമ ക്രൈസ്തവ സഭ ഔദ്യോഗീകമായി യേശുവിന്റെ ഉത്ഥാന തിരുനാൾ ആഘോഷിക്കുമ്പോൾ പരസ്പ്പരം ഗ്രീക്ക് ഭാഷയിൽ പറയുന്ന ഒരു വാക്കുണ്ടെന്നതും അതിന്റെ മലയാള വിവർത്തനമാണ് മലയാളത്തിൽ ഈശോമിശിഹാ ഉയിർത്തുഴുന്നേറ്റു എന്ന് പറയുമ്പോൾ ജനം മറുപടിയായി “സത്യമായും അവൻ ഉയിർത്തെഴുന്നേറ്റു എന്ന് പറയുന്നത്” എന്നും പറഞ്ഞു. ഗ്രീക്ക് ഭാഷയിൽ അതിങ്ങനെയാണ് പറയുന്നത് ” ക്രീസ്‌തോസ് അനീസ്തേ ” എന്നും അപ്പോൾ ജനം മറുപടിയായി “അലീസ്‌തോസ്  അനീസ്തേ” എന്നും പറയുമെന്നും ഇതു  നമ്മുക്കും ഇന്നുമുതൽ പിന്തുടരണമെന്നും അഭ്യർത്ഥിച്ചു. നമ്മുക്കായി ഒരു  പുതിയ സംസ്കാരം ആരംഭിക്കേണ്ട സമയം അതിക്രമിച്ചു എന്നും, നമ്മുടേതായിട്ടുള്ള നല്ല പാരമ്പര്യത്തെ തിരിച്ചു കൊണ്ടുവരികയും അതിനെ  വളർത്തിക്കൊണ്ടുള്ള ഒരു സംസ്കാരം രൂപപ്പെടുത്തി മുന്നോട്ടു പോകണമെന്നും ഉയിർപ്പു സന്ദേശത്തിൽ ഇടവക ജനത്തോടു ആവശ്യപ്പെട്ടു.ആദിമ ക്രൈസ്തവ സഭ വീണ്ടെടുത്തിരുന്ന പാരമ്പര്യങ്ങളെ തിരിച്ചറിയണമെന്നുള്ളതും ഈ കാലഘട്ടത്തിൽ നമ്മൾ ചെയ്യേണ്ടതാണ് എന്നും സന്ദേശത്തിൽ പങ്കുവെച്ചു.
 
ദിവ്യബലിമദ്ധ്യേ ദേവാലയത്തിലെ സി.സി.ഡി കുട്ടികള്‍ നോമ്പ് കാലത്തില്‍ ഉയിപ്പു തിരുനാളിനൊരുക്കമായി ചെയ്ത ത്യാഗപ്രവര്‍ത്തികളുടെയും, പുണ്യപ്രവര്‍ത്തങ്ങളുടെയും, പ്രാര്‍ത്ഥനകളു യുടെയും പ്രതീകമായ സ്പിരിച്ച്വല്‍ ബൊക്കെ കാണിക്കയായി സമര്‍പ്പണം നടത്തി.
 
ദിവ്യബലിക്കുശേഷം തിരുസ്വരൂപ വണക്കം, നേര്‍ച്ചകാഴ്­ച സമര്‍പ്പണം എന്നിവ നടന്നു.
 
ഇടവകയിലെ ഗായകസംഘം ആലപിച്ച ഭക്­തിനിര്‍ഭരമായ ഗാനങ്ങള്‍ ഉയിര്‍പ്പ്­ തിരുനാളിന്റെ ചടങ്ങുകള്‍ കൂടുതല്‍ ഭക്തി സാന്ദ്രമാക്കി.
 
ഓശാന തിരുനാള്‍ മുതല്‍ ഉയിര്‍പ്പ്­ തിരുനാള്‍ വരെയുളള തിരുകര്‍മ്മങ്ങളിലും ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിനും, തിരുകര്‍മ്മങ്ങളില്‍ സഹകരിച്ച എല്ലാ വൈദീകര്‍ക്കും, ദേവാലയത്തിലെ ഭക്­തസംഘടനാ ഭാരവാഹികള്‍ക്കും മറ്റു പ്രവര്‍ത്തകര്‍ക്കും, ഗായകസംഘത്തിനും, 
ട്രസ്­റ്റിമാരായ  മേരിദാസന്‍ തോമസ്­, ജസ്റ്റിൻ ജോസഫ്, സെബിൻ മാത്യു,മിനേഷ്­ ജോസഫ് എന്നിവർക്ക്    വികാരി ഫാ.ലിഗോറി  ജോൺസൻ ഫിലിപ്സ്  നന്ദി പറഞ്ഞു. പ്രത്യേകിച്ച് വിശുദ്ധ വാരാചരണ ചടങ്ങുകളിൽ ദുഃഖവെള്ളിയാഴ്ചയിലെ ദൃശ്യാവിഷ്കാരം നടത്തപ്പെട്ട സ്റ്റേജ് , ഉയിർപ്പു തിരുനാളിൽ ദേവാലയത്തിൽ  ക്രമീകരിക്കപ്പെട്ട പ്രത്യക കല്ലറ ഇതിന്റെ യൊക്കെ പിന്നിൽ പ്രവർത്തിച്ച തോമസ് നിരപ്പേൽ,ജെയിംസ് പുതുമന, തോമസ് മേലേടത്ത്,സോജിമോൻ ജെയിംസ് എന്നിവർക്ക് പ്രത്യേകം നന്ദി അറിയിച്ചു. 
 
തുടര്‍ന്ന് അറുന്നൂറിലധികം വരുന്ന വിശ്വാസികള്‍ തങ്ങളുടെ കൂട്ടായ്മയുടെ പ്രതീകമായി നടത്തിയ സ്നേഹവിരുന്നില്‍ പങ്കെടുത്ത്, വലിയ നോമ്പിനു സമാപ്തികുറിച്ചുകൊണ്ട് ശാന്തിയും സമാധാനവും പേറിയ മനസുമായി സ്വഭവനങ്ങളിലേക്ക് മടങ്ങിയപ്പോള്‍ രാത്രിയുടെ അന്ത്യയാമമായിരുന്നു.