മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളര്‍ച്ച 5 ശതമാനമായും 2021 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 6-6.5 ശതമാനമായും സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ കണക്കാക്കുന്നു. കേന്ദ്ര ബജറ്റിനു തൊട്ടു മുന്‍പായി അവതരിപ്പിക്കുന്ന സാമ്പത്തിക വിശകലന റിപ്പോര്‍ട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചു. രാജ്യം കടുത്ത സാമ്ബത്തിക മാന്ദ്യത്തിലൂടെ രാജ്യം കടന്നു പോകുമ്ബോഴാണ് വളര്‍ച്ച നിരക്ക് കൂടുമെന്നു സാമ്ബത്തിക സര്‍വേ പ്രവചിക്കുന്നത്.
ഈ വര്‍ഷം ഇന്ത്യയുടെ ജിഡിപി 5 ശതമാനമായി ഇടിഞ്ഞിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2019 ജൂലൈയില്‍ ജിഡിപി 7 ശതമാനമാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നതെങ്കിലും, ഇതിനടുത്ത് എത്താന്‍ പോലും കഴിഞ്ഞില്ല. ഐഎംഎഫിന്റെ വിലയിരുത്തലില്‍ നടപ്പ് സാമ്ബത്തിക വര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് 4.8 ശതമാനം മാത്രമായിരുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്ന ഉയര്‍ന്ന തുകയില്‍ സ്വകാര്യ നിക്ഷേപം കൂടുമെന്നു സര്‍വേ 2019-20 അഭിപ്രായപ്പെട്ടു. രാജ്യത്ത് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് കൂടുതല്‍ പരിഷ്കാരങ്ങള്‍ വരുത്തണമെന്നും സര്‍വേ ആവശ്യപ്പെട്ടു. വസ്തുവകകള്‍ രജിസ്റ്റര്‍ ചെയ്യുക, നികുതി അടയ്ക്കുക, കരാറുകള്‍ നടപ്പിലാക്കുക തുടങ്ങിയ മറ്റ് ബിസിനസ്സ് തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതിനുപുറമെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് തുറമുഖങ്ങളില്‍ അഴിമതിയും കാലതാമസവും നീക്കംചെയ്യേണ്ടത് അടിയന്തിര ആവശ്യമാണെന്ന് സര്‍വേ നിരീക്ഷിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കുത്തനെ താഴോട്ട് പോയത് മുന്നോട്ടു കുതിക്കാനുള്ള തുടക്കമാണെന്നാണ് സാമ്പത്തിക സര്‍വേ കണക്കുകൂട്ടുന്നത്. ”ധനസ്ഥിതി മെച്ചപ്പെടുത്തല്‍” എന്നതാകും ഇത്തവണ സാമ്പത്തിക സര്‍വേയുടെ പ്രധാന ഊന്നല്‍. ”ലോകത്തിനായി ഇന്ത്യയില്‍ ഒത്തുകൂടാം” എന്നതാണ് പ്രധാന പോളിസി നിര്‍ദേശം. ഉദ്പാദനരംഗത്ത് വളര്‍ച്ച കൈവരിക്കുകയാണ് ലക്ഷ്യം. കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന ഉദ്പാദന മേഖലകള്‍ വികസിപ്പിക്കാനും സാമ്ബത്തിക സര്‍വേ ലക്ഷ്യമിടുന്നു
പൊതുമേഖലാബാങ്കുകളില്‍ ശക്തമായ പരിഷ്‌കാരങ്ങള്‍ സാമ്ബത്തിക സര്‍വേ ശുപാര്‍ശ ചെയ്യുന്നു. പൊതുമേഖലാ ബാങ്കുകളിലെ വിവരശേഖരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി കൈകാര്യം ചെയ്യുന്നത് സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്നും കൂടുതല്‍ മികച്ച രീതിയില്‍ ബാങ്കിംഗ് വിവരങ്ങള്‍ കൈകാര്യം ചെയ്യാനാകുമെന്നും സര്‍വേ പറയുന്നു. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ജൂലൈ സെപ്റ്റംബര്‍ പാദത്തില്‍ സാമ്ബത്തിക വളര്‍ച്ച 4.5 ശതമാനമായി ഇടിഞ്ഞിരുന്നു. 2013ന് ശേഷമുള്ള ഏറ്റവും കുറവ് വളര്‍ച്ചാനിരക്കാണിത്. വിപണി മാന്ദ്യത്തിലായതും നിക്ഷേപം കുറഞ്ഞതും തന്നെയായിരുന്നു പ്രധാന കാരണം.
ധനകമ്മി കുറച്ചാല്‍ മാത്രമേ രാജ്യത്ത് വളര്‍ച്ചയുണ്ടാകുവെന്ന് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. ഉപഭോഗം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആഗോളസാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന സംഭവങ്ങള്‍ ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥക്ക് ഗുണകരമാവുമെന്നും സാമ്ബത്തിക സര്‍വേയില്‍ പറയുന്നു. മുതിര്‍ന്ന സാമ്ബത്തിക ഉപദേഷ്ടാവ് അരവിന്ദ് കൃഷ്ണമൂര്ത്തിയാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയത്. കേന്ദ്രത്തിന്റെ പൊതു ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ അവതരിപ്പിക്കും.
Overarching theme of #EconomicSurvey 2019-20 is #WealthCreation and the Policy Choices that enable the same
The Doing Business 2020 Report recognizes India as one of the ten economies that have improved the most
➡https://t.co/9NjU8SloPT#BudgetSession2020 pic.twitter.com/y68JBJNsBS
— PIB India (@PIB_India) January 31, 2020