വിടാതെ ഇ.ഡി, ഊരാളുങ്കലിനെതിരെയും ഇഡി അന്വേഷണം

കൊച്ചി: സംസ്ഥാന സർക്കാരിന് കുരുക്ക് മുറുകുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികളുടെ വലയിത്തിലായിരുന്ന സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, ബിനീഷ് കോടിയേരി,കെഎസ്എഫ്ഇ തുടങ്ങിയ നിരവധി ആരോപണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊപ്പം മറ്റൊരു അന്വേഷണത്തിലേക്കും നീങ്ങിയിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഇടപാടുകളും അന്വേഷിക്കാനൊരിങ്ങുകയാണ് എഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

കഴിഞ്ഞ 5 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇഡി ഇഡി ഉരാളുങ്കലിന് കത്ത് നല്‍കിയിരിക്കുന്നത്. അതേസമയം തന്നെ 5 വര്‍ഷത്തിനിടെ ഏറ്റെടുത്ത കരാറുകള്‍ ഏതൊക്കെയാണെന്നും സ്വകാര്യ കരാറുകളുടെ വിവരങ്ങള്‍ വേര്‍തിരിച്ച് നല്‍കണമെന്നും ഇഡി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഊരാളുങ്കല്‍ സൊസൈറ്റിയുടെ ആസ്ഥാനത്ത് ഇഡി പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ അഡിഷണല്‍ പിഎസ് സിഎം രവീന്ദ്രനുമായി സൊസൈറ്റിക്ക് സാമ്പത്തിക ബന്ധമുണ്ടോ എന്നതിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി യുഎല്‍സിസി ആസ്ഥാനത്ത് എത്തിയതെന്നാണ് അന്ന് അറിയിച്ചിരുന്നത്.രണ്ടര മണിക്കൂറുകളോളം ആയിരുന്നു വടകര നാദാപുരം റോഡിലെ ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് എത്തിയ ഇഡി സംഘം പരിശോധന നടത്തിയത്.

Loading...