സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ.ഡി സ്വപ്നയെ നിര്‍ബന്ധിച്ചു;പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി പുറത്ത്

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഒരുക്കല്‍ കൂടി സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും സജീവമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിമടക്കം ഡോളര്‍ കടത്ത് കേസില്‍ പങ്കുണ്ടെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നുവെന്ന കസ്റ്റംസിന്റെ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. പിന്നീട് ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ നിര്‍ണായകമായി ഒരു വഴിത്തിരിവിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ സ്വപ്ന സുരേഷിന്റെ ഇ.ഡി നിര്‍ബന്ധിച്ചുവെന്ന് മൊഴി. സ്വപ്നയുടെ സുരക്ഷ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയാണ് മൊഴി നല്‍കിയിരിക്കുന്നത്. ശബ്ദരേഖ ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തിയ സംഘത്തിന് മുന്നിലാണ് പൊലീസ് ഉദ്യോഗസ്ഥയായ സിജി വില്‍സണ്‍ മൊഴി നല്‍കിയിരിക്കുന്നത്.

Loading...