കമറുദ്ദീന് പിന്നാലെ കെ.എം ഷാജിയും കുടുങ്ങുമോ, ഉറക്കം കെടുത്തി ഇഡി

കണ്ണൂര്‍: പ്ലസ്ടു കോഴ ആരോപണത്തില്‍ കെ.എം ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു ഭൂമിസംബന്ധമായ രേഖകളും ഈഡി കെഎം ഷാജിയോട് ആവശ്യപ്പെട്ടിരുന്നു.എം.സി കമറുദ്ദീന്‍ അറസ്റ്റിലായതിന് പിന്നാലെ ലീഗിനെയും കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കെ.എം ഷാജി വിഷയവും. ഇഡിയുടെ അടുത്ത നീക്കം കെഎം ഷാജി എംഎല്‍എയ്‌ക്കെതിരെയാണ്.

പ്രതിക്കൂട്ടിലായി ലീഗും കോണ്‍ഗ്രസും.കഴിഞ്ഞ അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ കെഎം ഷാജി എംല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയതായാണ് ആരോപണം. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ കരീം എന്നിവരുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് എടുത്തിരുന്നു. കോഴ സംബന്ധിച്ച് മുസ്ലീം ലീഗ് നേതൃത്വത്തിന് നേരത്തെ പരാതി നല്‍കിയ നൗഷാദ് പൂതപ്പാറയുടെ മൊഴിയും ഇഡി ശേഖരിച്ചിട്ടുണ്ട്.

Loading...