ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ പാര്‍ഥ ചാറ്റര്‍ജി മമതയെ വിളിച്ചെന്ന് ഇഡി; നിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

പശ്ചിമബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ ഇഡി അറസ്റ്റ് ചെയ്തതിന് ശേഷം പാര്‍ഥ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി മൂന്ന് തവണ ഫോണില്‍ വിളിച്ചെന്ന്
റിപ്പോര്‍ട്ട്. എന്നാല്‍ ഫോണില്‍ മൂന്ന് തവണ മമതയുമായി സംസാരിക്കുവാന്‍ പാര്‍ഥ ചാറ്റര്‍ജി ശ്രമിച്ചുവെങ്കിലും സംസാരിക്കുവാന്‍ കഴിഞ്ഞില്ലെന്നും അറസ്റ്റ് മെമ്മോയില്‍ പറയുന്നു.

ഒരു വ്യക്തിയെ അറസ്റ്റ് ചെയ്താല്‍ ആ വിവരം ബന്ധുവിനെയോ സുഹൃത്തിനെയോ അറിയിക്കാന്‍ പ്രതിക്ക് അവസരം നല്‍കാറുണ്ട്. ഈ അവസരത്തിലാണ് പാര്‍ഥ ചാറ്റര്‍ജി മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചത് എന്നാണ് മെമ്മോയില്‍ പറയുന്നു.

Loading...

അധ്യാപകനിയന കുംഭകോണ കേസിലാണ് ഇഡി പാര്‍ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ 1.55 നാണ് ഇഡി പാര്‍ഠ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്നാണ് മമത ബാനര്‍ജിയെ വിളിക്കുന്നത്. എന്നാല്‍ ഇഡിയുടെ അറസ്റ്റ് മെമ്മോയില്‍ പറയുന്ന കാര്യങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു.

ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ പാര്‍ഥയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മാറ്റണമെന്ന് ഇഡി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഭുവനേശ്വര്‍ എയിംസിലേക്ക് മാറ്റി.ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് എയിംസിലേക്ക് അദ്ദേഹത്തെ മാറ്റിയത്.