സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴി ഇഡി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും

കൊച്ചി/ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴി ഇഡി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നും കേസ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ദിവസം ഇഡി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് ഡോളര്‍ക്കടത്ത്, സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴി സുപ്രീംകോടതിക്ക് നല്‍കാന്‍ ഇഡി തയ്യാറായത്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബാഗങ്ങള്‍ക്കും സ്വര്‍ണക്കടത്ത് കേസിലുള്ള പങ്കിനെക്കുറിച്ച് രഹസ്യ മൊഴിയില്‍ പറയുന്നുണ്ട്.

Loading...

മുദ്രവെച്ച കവറിലായിരിക്കും രഹസ്യ മൊഴി സുപ്രീംകോടതിയില്‍ നല്‍കുക. മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശത്തിന് ശേഷമാണ് ഇഡിയുടെ പുതിയ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബാങ്ങള്‍ക്കും എം ശിവശങ്കര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്ന് കാണിച്ച് സ്വപ്‌ന ജൂണ്‍ ആറ് ഏഴ് തീയതികളില്‍ നല്‍കിയ മൊഴിയാണിതെന്ന് ഇഡി സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.