Top Stories WOLF'S EYE

ഞങ്ങളുണ്ടെങ്കിലേ എല്ലാം പൂര്‍ണ്ണമാകൂവെന്ന അഹങ്കാരം മാധ്യമങ്ങള്‍ക്കുണ്ട് ; ഇത്തവണ അതങ്ങ് പൊളിച്ചു കൊടുത്തെന്ന് ഇടവേള ബാബു

അമ്മ യോഗത്തില്‍ അതീവ രഹസ്യമായി നടത്തിയ ഇടവേള ബാബുവിന്റെ പ്രസംഗം ചോര്‍ന്നു .മാധ്യമങ്ങളെ കളിയാക്കിയാണ് പുതിയ ജനറല്‍ സെക്രട്ടറി അമ്മയുടെ അമരത്ത് കാലെടുത്ത് വച്ചത്. മാധ്യങ്ങളെ ഒന്നും വിളിച്ചില്ല. ആവശ്യമുള്ളത് ഫെയ്‌സ് ബുക്കില്‍ കൊടുക്കും. ചില മാധ്യമങ്ങള്‍ക്ക് തെറ്റിധാരണയുണ്ട്. അത് തീര്‍ക്കാന്‍ ആരേയും വിളിച്ചില്ല. ഞങ്ങളുണ്ടെങ്കിലേ എല്ലാം പൂര്‍ണ്ണമാകൂവെന്ന അഹങ്കാരം കുറച്ചു പേര്‍ക്കുണ്ട്. ഇത്തവണ അതങ്ങ് പൊളിച്ചു കൊടുത്തു-ഇതായിരുന്നു ഇടവേള ബാബുവിന് പറയാനുണ്ടായിരുന്നത്. അതിന് ശേഷം അമ്മ മഴവില്‍ ഷോയെ കുറിച്ചുള്ള വിലയിരുത്തല്‍, കൈനീട്ടം പ്രഖ്യാപനം അങ്ങനെ നീണ്ടു കാര്യങ്ങള്‍. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു.

മമ്മൂട്ടിയെ അമ്മയുടെ രക്ഷാധികാരിയാക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. എന്നാല്‍ തനിക്ക് സ്ഥാനം വേണ്ടെന്നും മമ്മൂട്ടിയും പറഞ്ഞു. എന്നാല്‍ സ്‌നേഹ പൂര്‍ണ്ണമായ സമ്മര്‍ദ്ദം മമ്മൂട്ടിയില്‍ ഇന്നസെന്റ് ചെലുത്തുകയും ചെയ്തു. സ്ഥാനം ഏറ്റെടുക്കണമെന്ന ഇന്നസെന്റിന്റെ നിര്‍ദ്ദേശം കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. അമ്മ ഒറ്റക്കെട്ടാണെന്ന് വരുത്താനാണ് ഇതിലൂടെ ശ്രമം. ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളില്‍ ദുഃഖിതനായാണ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം മമ്മൂട്ടി ഒഴിഞ്ഞത്. ഇത് സംഘടനയില്‍ പലവിധ ചര്‍ച്ചയ്ക്കും വഴി വച്ചു. മോഹന്‍ ലാല്‍ പ്രസിഡന്റാകുമ്ബോള്‍ മമ്മൂട്ടിക്കും സ്ഥാനം വേണമെന്ന നിലപാടാണ് അമ്മയിലെ പൊതു വികാരം.

മഴവില്‍ അമ്മയുടെ വിലയിരുത്തലും യോഗത്തിലുണ്ടായി. അവശകലാകാരന്മാരെ സഹായിക്കാനുള്ള കൈനീട്ടവും പ്രഖ്യാപിച്ചു. പ്രമേയ അവതരണം നടത്തിയത് ദേവനായിരുന്നു. അവാര്‍ഡുകള്‍ ലഭിച്ച വരെ ആദരിച്ച ശേഷം യുവനിര കലാകാരന്മാര്‍ക്ക് പ്രശംസയും അര്‍പ്പിച്ചു. സെലിബ്രേറ്റി ബാഡ്മിന്റണ്‍ ടീമിനേയും ക്രിക്കറ്റ് ടീമിനേയും ആദരിച്ചു. അതിന് ശേഷം പുതിയ ഭരണസമിതി നിയമനവും നടന്നു. യുവതാരങ്ങളുടെ അസാന്നിധ്യം യോഗത്തിനെ ശ്രദ്ധേയമാക്കുന്നുണ്ട്. പൃഥ്വിരാജ് അടക്കമുള്ള യോഗത്തിനെത്തിയിട്ടില്ല. ഇതെല്ലാം അമ്മയിലെ ഭിന്നതയ്ക്ക് തെളിവായി കണക്കാക്കുന്നു. യോഗ വേദിയെ നിയന്ത്രിക്കുന്നത് മോഹന്‍ലാലും മമ്മൂട്ടിയും ഇന്നസെന്റും ചേര്‍ന്നാണ്. ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതും ഈ യോഗത്തിന്റെ തുടക്കത്തിലാണ്.

വാര്‍ഷിക ജനറല്‍ ബോഡിയുടെ വാര്‍ത്തകള്‍ ചോരാതിരിക്കാന്‍ സുരക്ഷയൊരുക്കണമെന്ന് അമ്മ തീരുമാനച്ചിരുന്നു. ജനറല്‍ ബോഡി നടക്കുന്ന ക്രൗണ്‍ പ്ലാസാ ഹോട്ടലിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്‍കില്ല. താരങ്ങള്‍ക്ക് യോഗ സ്ഥലത്ത് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിരുന്നില്ല. മാധ്യമപ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന താരങ്ങള്‍ക്ക് കടുത്ത നിര്‍ദ്ദേശമാണ് അമ്മ നേതൃത്വം നല്‍കിയത്. നിങ്ങള്‍ക്ക് അറിയേണ്ട കാര്യങ്ങളെല്ലാം, അമ്മയുടെ ഫേസ്‌ബുക്ക് പേജില്‍ അപ്‌ഡേറ്റ് ചെയ്യും.

ആ പേജ് ശ്രദ്ധിച്ചാല്‍ മാധ്യമങ്ങള്‍ക്ക് ഊഹാവോഹങ്ങള്‍ എഴുതേണ്ടതായി വരില്ല. യോഗം ഏകകണ്‌ഠേന പുതിയ നേതൃത്വത്തെ തിരെഞ്ഞെടുക്കും. ജനറല്‍ ബോഡിക്ക് ശേഷം നടക്കുന്ന പതിവ് വാര്‍ത്ത സമ്മേളനങ്ങള്‍ ഉണ്ടാകില്ല. ഇതൊക്കെയായിരുന്നു അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിന്‌ പറയാനുണ്ടായിരുന്നു വാക്കുകൾ.

Related posts

ഇരയെ കാത്ത് കുടുംബകോടതികളില്‍ പെണ്‍വാണിഭസംഘങ്ങള്‍ ;ലക്ഷ്യം വിവാഹമോചനം നേടാന്‍ എത്തുന്ന യുവതികള്‍

നട തുറന്നതോടെ ദേവസ്വം ബോര്‍ഡിന്റെ കണ്ണും തുറന്നു…; സാവകാശ ഹര്‍ജിയുമായി സുപ്രീംകോടതിയിലേയ്ക്ക്

subeditor5

അതിരുകടന്ന താരാരാധന ഇല്ലാതാവണം; അതിന് സിനിമയില്‍ ഉള്ളവര്‍ തന്നെ ശബ്ദമുയര്‍ത്തണം: പ്രേം കുമാര്‍

കത്തുന്ന പോർവിമാനത്തിനു മുകളിൽ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പൈലറ്റ്‌; ലോകമഹായുദ്ധ കാഴ്ചകള്‍ക്ക് നിറം വെച്ചപ്പോള്‍

ചെങ്ങന്നൂർ ഫലം- കർമ്മ ന്യൂസ്- ഡാക് സർവേ ഇങ്ങിനെ

pravasishabdam online sub editor

നടൻ ആസിഫലിയുടെ വീടിനു നേരേ കല്ലെറിഞ്ഞത് ഡിവൈഎഫ്‌ഐ ജോയിന്റ് സെക്രട്ടറി അടക്കം 4 സിപിഎം പ്രവർത്തകർ

subeditor

അമേരിക്കയിൽ വർഗീയ കലാപം തലപൊക്കുന്നു, 2ഇടങ്ങളിൽ സംഘർഷം

subeditor

ഇന്ത്യ ഉരുകുന്നു; മരണം 2500 കവിഞ്ഞു; കോഡ് റെഡ് മുന്നറിയിപ്പ്

subeditor

എന്റെ അച്ഛനെ കൊന്നപോലെ അവരെയും കൊല്ലണം’ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ കണ്ട മകള്‍ പറയുന്നു

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രചരണങ്ങളെ തള്ളി നടന്‍ മോഹന്‍ലാല്‍

ഭീകരൻ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറുടെ കാശ്മീരിൽ നിന്നുള്ള വീഡിയോ പുറത്തായി, പിടികൂടാൻ വ്യാപക തിരച്ചിൽ

subeditor

എന്നോട് സ്‌നേഹമില്ലെന്ന് പറഞ്ഞ് ലക്ഷ്മി കരച്ചിലോടു കരച്ചില്‍; ഞാനാദ്യം കൊടുത്ത പൂവ് മുതല്‍ വാലന്റൈന്‍സ് ഡേ കാര്‍ഡ് വരെയുള്ള എല്ലാ ഗിഫ്റ്റുകളും മിഥുനത്തിലെ ഉര്‍വ്വശിച്ചേച്ചിയെപ്പോലെ അവള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്; പ്രണയാനുഭവങ്ങള്‍ പങ്കുവെച്ച് മിഥുനും ലക്ഷ്മിയും

വേനൽ ചൂടിൽ എലിസബത്ത് രാജ്ഞി പുരുഷ സുഹൃത്തിനൊപ്പം കുതിരപ്പുറത്ത്, വിട്ടുകൊടുക്കാതെ ഭർത്താവും 96 ആം വയസിൽ കുതിരപ്പുറത്തു കയറി

അന്നത്തെ സിസി ടിവി ദൃശ്യങ്ങള്‍ കാണാതായതില്‍ ദുരൂഹത; റെയില്‍വെ ജീവനക്കാരനായ ജസ്റ്റിന്റെ പിതാവ് സ്വാധീനം ഉപയോഗിച്ചു ക്യാമറയിലുള്ള ദൃശ്യങ്ങള്‍ നശിപ്പിച്ചെന്ന് ആരോപണം

subeditor10

രാജ്യ സുരക്ഷയ്കു ഭീഷണിയായി സമാന്തര ടെലെഫോണ്‍ എക്സ്ചേഞ്ച് കേരളത്തില്‍, വിദേശമലയാളീകള്‍ കരുതിയിരിക്കണം

subeditor

ശരീരത്തില്‍ കുഴിബോംബിന്റെ ചീളുകളുമായി ഈ ജവാന്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷം

ഷൊർണൂരിൽ നിന്നുള്ള ട്രെയിൻ ഗതാഗതം താറുമാറായി

subeditor

മാനസിക രോഗികളോട്‌ എന്തിനു ഈ ക്രൂരത

subeditor6