ഭൂകമ്പ ദുരന്തം ഭീകരമാകുന്നു. ഇന്ത്യയിൽ 19പേരും നേപ്പാളിൽ 46പേരും മരിച്ചു.

ദില്ലി: നേപ്പാളിലെയും ഉത്തരേന്ത്യയിലെയും ജനതയെ വീണ്ടും ഭീതിയുടേയും ആശങ്കയുടേയും മുൾമുനയിലാക്കി ശക്തമായ ഭൂകമ്പം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഡല്‍ഹി, ബംഗാള്‍, ബീഹാര്‍, അസം, ഒഡീഷ എന്നിവിടങ്ങളിലാണ് ഭൂചലനങ്ങളുണ്ടായത്.ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളില്‍ 42ഉം ഇന്ത്യയില്‍ 19ഉം മരണം റിപ്പോര്‍ട്ട് ചെയ്തു. 1100 പേര്‍ക്ക് പരിക്ക്. നേപ്പാളില്‍ കനത്ത മണ്ണിടിച്ചില്‍, ജനങ്ങള്‍ റോഡുകളിലും തുറന്ന സ്ഥലങ്ങളിലും കഴിയുന്നു.

റിക്ടർ സ്കെയിലിൽ 7.4 രേഖപ്പെടുത്തിയ ഭൂകമ്പം ഉച്ചയ്ക്ക് 12.42നാണ് ഉണ്ടായത്. ഡൽഹി,​ പശ്ചിമ ബംഗാൾ,​ ബിഹാർ,​ അസം,​ യു.പി,​ രാജസ്ഥാൻ എന്നിവിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു.നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്ന് 70 കിലോമീറ്റർ കിഴക്ക് കൊടാരിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. earthq

Loading...

ഭൂകമ്പത്തെ തുടർന്ന് ഭയചകിതരമായ ജനങ്ങൾ വീടുകൾ ഉപേക്ഷിച്ച് പുറത്തേക്കോടി. ഓഫീസികളിലും കെട്ടിടങ്ങളിലും ഉണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഡൽഹി മെട്രോ സർവീസ് നിർത്തി. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

കൊച്ചിയിലും പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്. ഇതേ തുടർന്ന് സോളാർ കമ്മീഷന്റെ സിറ്റിങ് നിർത്തിവച്ചു.

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍

+ 91  11  23012113
+ 91  11  23014104
+ 91  11  23017905
+97712081141/8

ഇമെയ്ല്‍: [email protected]

ഫാക്സ്: +911123018158
ഇമെയ്ല്‍: [email protected]