ഈദുല്‍ ഫിത്വര്‍ വ്യാഴാഴ്ച; ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണമെന്ന് മതപണ്ഡിതന്മാര്‍

ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ഈദുല്‍ ഫിത്വര്‍ വ്യാഴാഴ്ച ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. മാസപ്പിറവി കണാത്തതിനാല്‍ ഇത്തവണ റമദാന്‍ 30 പൂര്‍ത്തിയാണ് ചെറിയ പെരുന്നാള്‍ സമാഗതമാവുന്നത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ഖാസിമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണമെന്നും സാമൂഹിക അകലം ഉള്‍പ്പെടെയുള്ളവ പാലിക്കണമെന്നും ഖാസിമാരും മതപണ്ഡിതന്‍മാരും അറിയിച്ചു.

Loading...