മൂന്ന് വര്‍ത്തിനിടെ ഇവിടെ ഉപേക്ഷിക്കപ്പെട്ടത് എണ്‍പത് ചോരകുഞ്ഞുങ്ങള്‍; ഓരോ മാസവും നാല് കുട്ടികള്‍ എങ്കിലും ഇന്ത്യയിലെ ഈ നഗരത്തില്‍ ഉപേക്ഷിക്കപ്പെടുന്നു

ഹൈദരാബാദ്:ഹൈദരാബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആഴ്ചകള്‍ക്ക് മുമ്പാണ് രണ്ട് മാസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദില്‍ ഇത്തരത്തില്‍ നവജാതശിശുക്കളെ ഉപേക്ഷിക്കുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹൈദരാബാദിലെ വിവിധ ഇടങ്ങളില്‍ നിന്നായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് എണ്‍പതോളം നവജാതശിശുക്കളെയാണ്. സംസ്ഥാനത്തെ വനിതാ ശിശുവികസന മന്ത്രാലയം പുറത്തുവിട്ട കണക്കിലാണ് ഇത് പറയുന്നത്. ഏറെയും പെണ്‍ കുഞ്ഞുങ്ങളാണ് ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്നത്.

ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട വിധത്തില്‍ കണ്ടെത്തിയത് പത്തൊമ്പത് ശിശുക്കളെയാണ്. ഓരോ മാസവും നാല് കുട്ടികള്‍ എങ്കിലും ഇത്തരത്തില്‍ ലഭിക്കാറുണ്ടെന്ന് വനിത ശിശു വികസന മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കുന്നു. ദേവാലയങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, മെട്രോ റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് കുട്ടികള്‍ ഉപേക്ഷിക്കപ്പെടുന്നത്. നല്‍ഗോണ്ട, സംഗറെഡ്ഡി ജില്ലകളില്‍ നിന്നുമാണ് കൂടുതല്‍ കുട്ടികളെ ലഭിച്ചിരിക്കുന്നത്.

Loading...

തൊട്ടില്‍ സംവിധാനങ്ങള്‍ നഗരത്തിലുണ്ടെങ്കിലും അതിനെ കുറിച്ചുള്ള അറിവില്ലായ്മയാണ് കുട്ടികളെ തെരുവിലും മറ്റും ഉപേക്ഷിക്കാന്‍ കാരണം. ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നതിനെ തുടര്‍ന്ന് ബോധവത്കരണ പരിപാടികള്‍ നടതത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍കക്കാര്‍.