മരിക്കുന്നതിന് മുമ്പ് മര്‍ദ്ദനമേറ്റ് പരിക്കുപറ്റിയ ഫോട്ടോകള്‍ സഹോദരിക്ക് അയച്ചു! അബുദാബിയില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

മലപ്പുറം: അബുദാബിയില്‍വച്ച് മലപ്പുറം സ്വദേശിനിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. കുറ്റിപ്പുറം രാങ്ങാട്ടൂർ കമ്പനിപ്പടി സ്വദേശി കുന്നക്കാട്ടിൽ അബൂബക്കറിന്റെ മകൾ അഫീലയെ (27) ആണ് ഈമാസം 11ന് അബുദാബിയിലെ ഷഹാമ റഹ്ബയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിനു പിന്നിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനമുണ്ടെന്നാണ് യുവതിയുടെ വീട്ടുകാരുടെ പരാതി. മരിക്കുന്നതിന് തൊട്ടുമുമ്പ് മര്‍ദ്ദനമേറ്റ് പരിക്കുപറ്റിയ നിലയിലുള്ള ഫോട്ടോകളും കരയുന്ന ശബ്ദ സന്ദേശവും അഫീലിയ സഹോദരിക്ക് അയച്ചിരുന്നു. ഇതാണ് ബന്ധുക്കളുടെ സംശയത്തിന്റെ അടിസ്ഥാനം.

Loading...

രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ചാണു വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കുറ്റിപ്പുറം പൊലീസ് കേസെടുത്തു.