വയനാട്ടില്‍ മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ദമ്പതികൾ മരിച്ചു

വയനാട്ടില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ദമ്പതികൾ മരിച്ചു. നെല്ലിയമ്പലം കാവാടം പത്മലയത്തില്‍ റിട്ട. അധ്യാപകനായ കേശവനും ഭാര്യ പത്മാവതിയുമാണ് മരിച്ചത്. അജ്ഞാതരുടെ ആക്രമണത്തില്‍ നടുങ്ങിയിരിക്കുകയാണ് നെല്ലിയമ്പലം.

ഇന്നലെയാണ് നെല്ലിയമ്പലത്ത് ആക്രമണം നടന്നത്. മുഖം മൂടി ധരിച്ചെത്തിയ സംഘം വൃദ്ധ ദമ്പതികളെ ആക്രമിക്കുകയായിരുന്നു. രണ്ട് പേരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പത്മാവതിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടുമ്പോഴേക്കും ആക്രമികൾ രക്ഷപ്പെട്ടിരുന്നു. മോഷണ ശ്രമത്തിനിടെയാകാം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

Loading...