ഭാര്യയെ കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി; ഭർത്താവ് ആശുപത്രിയിൽ

കോട്ടയം: വൃദ്ധയായ ഭാര്യയെ കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി.ഉഴവൂരിൽ ആണ് സംഭവം. 82 കാരിയായ ഭാര്യയെ കൊലപ്പെടുത്തിയാണ് ഭർത്താവ് കിണറ്റിൽ ചാടി. രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നത്. ചേറ്റുകുളം സ്വദേശി ഭാരതി ആണ് മരിച്ചത്. കിണറ്റിൽ ചാടിയ ഭർത്താവ് രാമൻ കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ ഊന്നു വടി കൊണ്ട് ഭാര്യയെ കൊന്നതായാണ് പൊലീസ് സംശയിക്കുന്നത്. പരസ്പര വിരുദ്ധമായ കാര്യങ്ങൾ ആണ് വൃദ്ധൻ പൊലീസിനോട് പറയുന്നത്. ഏറെ നാളായി ഭാരതി കിടപ്പ് രോഗി ആയിരുന്നു എന്നും കുറവിലങ്ങാട് പൊലീസ് അറിയിച്ചു.