തിരുവനന്തപുരം. പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ള വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. യുവതിയെ കാണാതായെന്ന് വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവതിയെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയപ്പോഴായിരുന്നു യുവതി പീഡനവിവരം കോടതിയെ അറിയിച്ചത്. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പലസ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതിന് തെളിവുണ്ടെന്ന് യുവതി കൊടതിയെ അറിയിച്ചു.
അതേസമയം കോവളത്ത് വെച്ച് തന്നെ മര്‍ദ്ദിച്ചസംഭവത്തില്‍ പരാതി പിന്‍വലിക്കുവാന്‍ എംഎല്‍എ സംമര്‍ദ്ദം ചെലുത്തിയെന്നും പണം വാഗ്ദാനം ചെയ്തുവെന്നും യുവതി പറയുന്നു. ഇതിന്റെ എല്ലാം തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്ന് യുവതി കോടതില്‍ പറഞ്ഞു. തുടര്‍ന്ന് കോവളം പോലീസ് രജിസ്ട്രര്‍ ചെയ്ത കേസില്‍ മൊഴി നല്‍കുവാന്‍ ചൊവ്വാഴ്ച ഹാജരാകണമെന്ന് കോടതി യുവതിയോട് നിര്‍ദേശിച്ചു.
കോവളം സിഐ കേസില്‍ നിന്നും പിന്മാറുവാന്‍ ഭീഷണിപ്പെടുത്തിയെന്നും ഒരാഴ്ച മുമ്പ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു തുടര്‍നടപടിയും പോലീസ് സ്വീകരിച്ചില്ലെന്നും യുവതി ആരോപിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ അധ്യാപികയാണ് കേസിലെ പരാതിക്കാരി.
അതേസമയം എല്‍ദോസ് കുന്നപ്പിള്ള കോവളത്ത് വെച്ചു മര്‍ദ്ദിച്ചുവെന്നാണ് അധ്യാപിക നല്‍കിയ പരാതിയില്‍ പറയുന്നത്. എംഎല്‍എയുമായി ഓരേവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. കോവളം സിഐയ്ക്കാണ് പരാതി നല്‍കിയത്. എന്നാല്‍ അധ്യാപിക ഇതു വരെ മൊഴി നല്‍കിയിട്ടില്ലെന്ന് പോലാസ് പറയുന്നു. പരാതിക്കാരിയുടെ മൊഴി ലഭിച്ചതിന് ശേഷം നടപടിയുമായി മുന്നോട്ട് പോകുവാനാണ് തീരുമാനം.
അതേസമയം അധ്യാപികയുടെ പരാതിയെ എല്‍ദോസ് കുന്നപ്പിള്ളി തള്ളി. അധ്യാപികയെ മര്‍ദ്ദിച്ചിട്ടില്ലെന്നും. ആരെയും മര്‍ദ്ദിക്കുന്ന വ്യക്തിയല്ല താനെന്നും എംഎല്‍എ പ്രതികരിച്ചു. എന്നാല്‍ കോവളത്ത് പോയിരുന്നുവോ എന്നും അധ്യാപികയെ അറിയുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുവാന്‍ എംഎല്‍എ തയ്യാറായില്ല. ഒരു കുറ്റവും ചെയ്തിട്ടില്ല, പോലീസ് അന്വേഷിക്കട്ടെ അന്വേഷണം നടക്കുമ്പോള്‍ പ്രതികരിക്കേണ്ടന്നും അദ്ദേഹം പറഞ്ഞു. പോലീസ് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.