തകര്‍ന്നടിഞ്ഞ് ഇടതുപക്ഷം.. കേരളത്തില്‍ താമര വിരിയാന്‍ കാത്തിരിക്കണം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ലീഡ് നിലയില്‍ ബിജെപി 2014 നേക്കാള്‍ മികച്ച പ്രകടനം നടത്തുന്നു. കഴിഞ്ഞ തവണ 280 സീറ്റുകള്‍ നേടിയ എന്‍ഡിഎ 532 സീറ്റുകളിലെ ഫലം പുറത്തുവരുമ്പോള്‍ 330 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

ബിജെപി തനിച്ച് ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷത്തില്‍ മുന്നേറുകയാണ്. ബിജെപി തനിച്ച് 275 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് 61 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 101 സീറ്റുകളിലാണ് യുപിഎ മുന്നേറുന്നത്.

Loading...

പ്രമുഖ സ്ഥാനാര്‍ത്ഥികളെല്ലാം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി വാരണാസിയില്‍ ഒരു ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുതിക്കുന്നത്. ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്നും ജനവിധി തേടുന്ന അമിത്ഷായുടെ ഭൂരിപക്ഷം രണ്ടുലക്ഷം കടന്നു.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നേരിടുന്ന ബിജെപിയുടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 30,000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നതാണ് അമേഠിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. കര്‍ണാടകത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ബിഎസ് യദ്യൂരപ്പയും മകന്‍ രാഘവേന്ദ്രയും ഒരുലക്ഷം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.