കമല്‍നാഥിന്റെ ‘ഐറ്റം’ പരാമര്‍ശം,സ്ഥാനാര്‍ത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

മധ്യപ്രദേശ്: മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഐറ്റം എന്ന് വിളിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കമല്‍നാഥിനെ തിരിച്ച് ഭ്രാന്ത്ന്‍ എന്ന് വിളിച്ചിരുന്നു. ഈ സംഭവത്തിലാണ് ബിജെപി നേതാവ് ഇമാര്‍ ദേവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനുള്ളില്‍ തന്നെ പരാമര്‍ശവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കണമെന്നും ഇര്‍മതാ ദേവിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വലിയ വിവാദത്തിന് ഇടയാക്കിയ സംഭവം ആയിരുന്നു കമല്‍നാഥിന്റെ ഐറ്റം പരാമര്‍ശം. തുടര്‍ന്ന് ഈ വിഷയത്തില്‍ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കമവല്‍നാഥിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.

കമല്‍നാഥിന്റെ വിശദീകരണം ലഭിച്ചതിനെത്തുടര്‍ന്ന്​ പരസ്യമായി സംസാരിക്കുമ്പോള്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് തെരഞ്ഞെടുപ്പ്​ കമീഷന്‍ അദ്ദേഹത്തിന്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. സെപ്റ്റംബര്‍ 29 മുതല്‍ മധ്യപ്രദേശില്‍ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്​.”മുഖ്യമന്ത്രിയാകാനായി​ ഇവിടെയെത്തിയ ബംഗാളിയാണദ്ദേഹം. അദ്ദേഹത്തിന് സംസാരിക്കാന്‍ അറിയില്ല. മുഖ്യമന്ത്രിയുടെ സീറ്റില്‍ നിന്ന് നീക്കം ചെയ്തതിന് ശേഷം അദ്ദേഹം ഭ്രാന്തനായിപ്പോയി. സമനില തെറ്റിനില്‍ക്കുന്ന അദ്ദേഹത്തെക്കുറിച്ച്‌ ഒന്നും പറയാനാവില്ല​.” എന്നായിരുന്നു ഇമാര്‍തിയുടെ പരാമര്‍ശമെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷന്‍ വ്യക്തമാക്കി.

Loading...