Home Top Stories കണ്ണൂരിൽ സി.പി.എം സ്ഥാനാർഥി പട്ടിക; കെ.കെ.ശൈലജ പേരാവൂരിൽ; നികേഷ് കുമാറിന്റെ കാര്യം തീരുമാനമായില്ല

കണ്ണൂരിൽ സി.പി.എം സ്ഥാനാർഥി പട്ടിക; കെ.കെ.ശൈലജ പേരാവൂരിൽ; നികേഷ് കുമാറിന്റെ കാര്യം തീരുമാനമായില്ല

Loading...

കണ്ണൂര്‍:  കണ്ണൂര്‍ ജില്ലയിലെ  സി.പി.എം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരി ബാലകൃഷ്ണന് പകരം തലശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീറിനെ മത്സരിപ്പിക്കും.  പേരാവൂരില്‍ കെ.കെ ശൈലജ  മത്സരിക്കും

സിറ്റിങ് എം.എല്‍.എമാരായ ഇ.പി ജയരാജന്‍(മട്ടന്നൂര്‍), ടി.വി രാജേഷ്(കല്യാശേരി) സി.കൃഷ്ണന്‍(പയ്യന്നൂര്‍), ജയിംസ് മാത്യു(തളിപ്പറമ്പ്) എന്നിവര്‍ വീണ്ടും മത്സരിക്കും.. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയത്.

Loading...

കൂത്തുപറമ്പ്, ഇരിക്കൂർ,കണ്ണൂർ, അഴിക്കോട് സീറ്റുകളിൽ തീരുമാനിച്ചില്ല. അഴിക്കോട് സി.എം.പിക്കായി നല്കാനാണ്‌ ഏകഡേശ ധാരണ. എന്നാൽ സി.എം.പിക്ക് നല്കുന്ന സീറ്റിൽ റിപോർട്ടർ ചാനൽ മേധാവി എം.വി.നികേഷ് കുമാർ സ്ഥാനാർഥിയാകും എന്ന് ഉറപ്പാണ്‌. നികേഷ് കുമാർ സ്ഥാനാർഥി ആയി വരുന്നത് സി.പി.എം അനുമതി ആവശ്യമാണ്‌ എന്ന നിലപാടിലാണ്‌ ചർച്ച്കൾ വഴിമുട്ടി നില്ക്കുന്നത്. നികേഷ് കുമാറിന്‌ സീറ്റു നല്കുന്ന കാര്യം പൂർണ്ണമായി ധാരണയിലെത്തിയിട്ടില്ല.