കൊച്ചി: കൊച്ചി കോർപ്പറേഷൻ യു.ഡി.എഫിന്‌. എൽ.ഡി.എഫിന്‌ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല. കൊച്ചിയിൽ 34 സീറ്റുകൾ യു.ഡി.എഫ് സ്വന്തമാക്കി. യു.ഡി.എഫിന്റെ 3 വിമിത സ്ഥാനാർഥികൾ വിജയിച്ചു. തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി 4സീറ്റിൽ വിജയിച്ചു. 25 പഞ്ചായത്തിൽ ബി.ജെ.പി വിജയത്തിലേക്ക് അടുക്കുന്നു.

7ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് മുന്നിൽ. പചായത്ത് 212 എൽ.ഡിഫ്. 146ൽ യുഡി.എഫ് മുന്നിൽ.കൊച്ചി കോർപ്പറേഷനിൽ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ മകൾ ഉഷ പ്രവീൺ പരാജയപ്പെട്ടു.കേരളത്തിൽ എൽ.ഡി.എഫ് അവതരിപ്പിച്ച ശ്രദ്ധേയമായ ഒരു സ്ഥനാർഥിയായിരുന്നു ഇവർ. എം.വി.രാഘവന്റെ മകൾ കണ്ണൂർ കോർപ്പറേഷനിലേക്കു മൽസരിച്ച എം.വി. ഗിരിജ തോറ്റു.

തിരുവനന്തപുരം കോര്‍പറേഷനില്‍ 9ടത്തും കൊച്ചി കോര്‍പറേഷനില്‍ മൂന്നിടത്തും  ബി.ജെ.പി വിജയിച്ചു. കൊച്ചിയില്‍ ഒരിടത്ത് മുന്‍ മന്ത്രി എ.എല്‍. ജേക്കബിന്‍്റെ മകനും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ലിനോ ജേക്കബ് ബി.ജെ.പി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു. തൃശുര്‍ കോര്‍പറേഷനില്‍ പൂങ്കുന്നത്തും കൊല്ലത്തും മലപ്പുറത്തെ മഞ്ചേരിയിലും ബി.ജെ.പി അക്കൗണ്ട് തുറന്നു. തലശ്ശേരി നഗരസഭയില്‍ അഞ്ചിടത്താണ് ബി.ജെ.പി വിജയിച്ചത്.

 ചാവക്കാട് നഗരസഭ എൽ.ഡി.എഫിന്

മണ്ണാർകാട് 12 യു.ഡി.എഫ് 5 എൽ.ഡി.എഫ് ഒരു ബി.ജെ.പി

കണ്ണൂരിൽ കാരായി ചന്ദ്രശേഖരൻ വിജയിച്ചു

തിരുവനന്തപുരം, കൊച്ചി കോർപറേഷനിൽ ബിജെപിക്ക് മൂന്ന് സീറ്റ് വീതം വിജയം

കൊച്ചി കോര്‍പറേഷനില്‍ ലിനോ ജേക്കബ് തോറ്റു

കല്‍പ്പറ്റ നഗരസഭ യുഡിഎഫ് നിലനിര്‍ത്തി

പാലക്കാട് നഗരസഭയിൽ എൽഡിഎഫ്-നാല്, യുഡിഎഫ്-രണ്ട്,
തിരുവല്ല നഗരസഭ: എൽഡിഎഫ്-13, യുഡിഎഫ്-12, ബിജെപി -4, എസ്.ഡി.പി.ഐ-1

കോഴിക്കോട് കോര്‍പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു

കൊച്ചി കോര്‍പറേഷനില്‍ മുന്‍ പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബ് പരാജയപ്പെട്ടു

തിരുവനന്തപുരത്ത് ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി തോറ്റു