അഞ്ചു മണ്ഡലങ്ങളില്‍ ഇടത് തന്നെ, ഇഞ്ചോടിഞ്ചു പോരാട്ടമുള്ള 12ല്‍ ആറിടങ്ങളില്‍ സാധ്യത, കേരളം വീണ്ടും ഇടത്തേക്ക് ചായുമെന്ന് റിപ്പോര്‍ട്ട്

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ഇടതുപക്ഷത്തേക്ക് ചായുമെന്ന് റിപ്പോര്‍ട്ട്. അഞ്ചിടങ്ങളില്‍ വ്യക്തമായ മുന്‍തൂക്കം നേടുന്ന എല്‍ഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന 12 ല്‍ ആറെണ്ണം കൂടി നേടിയേക്കുമെന്ന് സമകാലീന മലയാളം ഓണ്‍ലൈന്റേതാണ് കണ്ടെത്തല്‍.

മുഴുവന്‍ മണ്ഡലങ്ങളിലും സഞ്ചരിച്ച് വോട്ടര്‍മാരുമായും വിവിധ പാര്‍ട്ടി പ്രവര്‍ത്തകരുമായും തെരഞ്ഞെടുപ്പു റിപ്പോര്‍ട്ടിങ്ങില്‍ സജീവമായി നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരുമായും സംസാരിച്ചു പിഎസ് റംഷാദ് എന്നയാള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ശബരിമല കാര്യമായി ഏല്‍ക്കില്ലെന്നും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ജയിച്ചേക്കാന്‍ സാധ്യതയും പറയുന്നുണ്ട്.

Loading...

എല്‍ഡിഎഫ് 20 ല്‍ 11 സീറ്റുകളാണ് സാധ്യത കല്‍പ്പിച്ചിരിക്കുന്നത്. യുഡിഎഫിന് വ്യക്തമായി മുന്‍തൂക്കം പറയുന്നത് മൂന്ന് സീറ്റുകളിലാണ്. തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, തൃശൂര്‍, കോഴിക്കോട്, പൊന്നാനി, കണ്ണൂര്‍ എന്നിവയായിരിക്കും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുക. ആറ്റിങ്ങല്‍, പാലക്കാട്, ആലത്തൂര്‍, വടകര, കാസര്‍കോട് മണ്ഡലങ്ങളിലാണ് ഇടതു മുന്‍തൂക്കം. കൊല്ലം, മലപ്പുറം, വയനാട് മണ്ഡലങ്ങളിലാണ് യുഡിഎഫിന് മേല്‍ക്കൈ പ്രവചിക്കുന്നത്. കനത്ത പോരാട്ടം നടക്കുന്ന പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ചാലക്കുടി, കോഴിക്കോട് മണ്ഡലങ്ങള്‍ നേരിയ ഇടതു ചായ് വ് പ്രകടമാക്കുന്നതായും പറയുന്നു.

തിരുവനന്തപുരത്ത് തരൂരിനും സാധ്യത പറയുന്നു. ഇതിന് പുറമേ മാവേലിക്കര, എറണാകുളം, തൃശൂര്‍, പൊന്നാനി, കണ്ണൂരാണ് യുഡിഎഫ് പ്രതീക്ഷ വെയ്ക്കുന്നത്. യുഡിഎഫിന്റെ ഘടകകക്ഷി സീറ്റുകളില്‍ ലീഗിന്റെ പൊന്നാനിയും കേരള കോണ്‍ഗ്രസിന്റെ കോട്ടയവും സംശയ നിഴലിലാണെങ്കിലും മലപ്പുറവും മറ്റൊരു ഘടകകക്ഷി ആര്‍എസ്പിയുടെ സീറ്റായ കൊല്ലവും ഭദ്രം. സിപിഐയുടെ നാല് മണ്ഡലങ്ങളില്‍ ഒന്നില്‍പ്പോലും ഉറച്ച പ്രതീക്ഷയ്ക്ക് വകയില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ മണ്ഡലങ്ങളെ പ്രവചനാതീത മണ്ഡലമായിട്ടാണ് വിലയിരുത്തുന്നത്. ഇവയ്‌ക്കൊപ്പം പാലക്കാട് കൂടി ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലത്തില്‍ പേരു നേടുന്നു.

കോട്ടയത്ത് വിമതശല്യം എതിര്‍പ്പായി മാറിയാല്‍ കേരളാകോണ്‍ഗ്രസിന് സിറ്റിംഗ് സീറ്റ് നഷ്ടമാകുമെന്ന് വിലയിരുത്തലുണ്ട്. കോട്ടയത്ത് വിമതശല്യം എതിര്‍പ്പായി മാറിയാല്‍ കേരളാകോണ്‍ഗ്രസിന് സിറ്റിംഗ് സീറ്റ് നഷ്ടമാകുമെന്ന് വിലയിരുത്തലുണ്ട്. ഒമ്പത് സിറ്റിംഗ് എംഎല്‍എമാരില്‍ ആര്‍ക്കും ആറ് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ത്ഥികളിലാര്‍ക്കും വിജയ സാധ്യത കല്‍പ്പിക്കുന്നില്ല..