പ്രൈമറി സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് ഹൈടെൻഷൻ വൈദ്യുതി ലൈൻ പൊട്ടിവീണ് 50 കുട്ടികൾക്ക് ഷോക്കേറ്റു. ഉത്തർപ്രദേശിലെ നയാനഗർ വിഷ്ണുപുർ പ്രദേശത്തെ പ്രൈമറി സ്കൂൾ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.
കുട്ടികളിൽ ആരുടെയും നില ഗുരുതരമല്ല. സ്കൂൾ കോമ്പൗണ്ടിൽ മഴവെള്ളം കെട്ടിനിന്നിരുന്നതിനാലാണ് കുട്ടികൾക്ക് ഷോക്കേറ്റതെന്ന് ജില്ലാ മജിസ്ട്രേട്ട് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളെയെല്ലാം പരിക്കുകളോടെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Loading...
സംഭവത്തിൽ രണ്ട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഉത്തരവാദികളായ എൻജിനിയർമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.