വൈദ്യുതി നിരക്ക് കൂടില്ല; നിലവിലെ നിരക്ക് ജൂണ്‍ 30 വരെ നീട്ടി

തിരുവനന്തപുരം. തല്‍ക്കാലം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടില്ല. നിലവിലുള്ള വൈദ്യുതി നിരക്ക് ജൂണ്‍ 30 വരെ നീട്ടി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കി. ജൂണില്‍ റഗുലേറ്ററി കമ്മീഷന്‍ ഇറക്കിയ ഉത്തരവിന് ഈ മാസം 31 വരെയായിരുന്നു പ്രാബല്യം. അതേസമയം കെഎസ്ഇബി വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു.

അതേസമയം വിഷയത്തില്‍ റഗുലേറ്ററി കമ്മീഷന്‍ തീരുമാനം എടുത്തിട്ടില്ല. ജൂണ്‍ 30ന് കമ്മീഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെഎസ്ഇബിയുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ നിലവിലുള്ള നിക്ക് വീണ്ടും നീട്ടും. നിലവില്‍ കെഎസ്ഇബി ലാഭത്തിലാണ്. ലാഭത്തില്‍ പോകുമ്പോഴും എന്തിനാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന ചോദ്യം ഉയര്‍ന്നിരുന്നു.

Loading...

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങിയതിന് യൂണിറ്റിന് 9 പൈസ വീതം സര്‍ചാര്‍ജ് ചുമത്താന്‍ മുമ്പ് റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈമുതല്‍ സെപ്റ്റംബര്‍ വരെ പുറത്ത് നിന്നും വൈദ്യുതി വാങ്ങിയതിന് യൂണിറ്റിന് 30 പൈസയും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 14 പൈസയും സര്‍ചാര്‍ജ് ചുമത്തണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.