പ്രതിഷേധം ഫലംകണ്ടു, കാട്ടാന ചവിട്ടിക്കൊന്ന വനംവാച്ചറുടെ കുടുംബത്തിന് 11 .25 ലക്ഷം നഷ്ടപരിഹാരം നൽകും

വയനാട്: വനം വകുപ്പ് താൽക്കാലിക ഗൈഡ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം അണപൊട്ടിയതോടെ കുടുബത്തിന് 11.25 ലക്ഷം നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. പുളിഞ്ഞാൽ നെല്ലിക്കച്ചാൽ നെല്ലിയാനിക്കോട്ട് തങ്കച്ചൻ (47) ആമ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വനംവകുപ്പ് വെള്ളമുണ്ട് ഫോറസ്റ്റ് ഡിവിഷനിൽ നിന്നും ചിറപ്പുല്ല് ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.

തുടർന്ന് മൃതദേഹം ഏറ്റുവാങ്ങാതെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം നടത്തി. തുടർന്നാണ് നഷ്ടപരിഹാരത്തുക നൽകാൻ തീരുമാനമായത്. ഇത് പ്രകാരം അടിയന്തിര സഹായമായി ആദ്യം ഇരുപത്തിഅയ്യായിരം രൂപയും നാളെ അഞ്ച് ലക്ഷം രൂപയും നൽകും. തുടർന്ന് പതിനഞ്ച് ദിവസത്തിനകം ബാക്കി തുകയും നൽകാൻ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ തീരുമാനമെടുത്തു.

Loading...

ന്ന തങ്കച്ചൻ നിർധന കുടുംബാംഗമാണ്. പത്ത് വർഷമായി താത്ക്കാലിക വാച്ചറായും ഗൈഡായും ജോലി ചെയ്തുവരികയായിരുന്നു. തങ്കച്ചന്റെ മകൾ അയോണ നേഴ്‌സിംഗ് പഠനത്തിനായി എടുത്ത വിദ്യാഭ്യാസ ലോൺ എഴുതി തള്ളുന്നതിന് ശുപാർശ ചെയ്യുമെന്നും സർവ്വകക്ഷി യോഗത്തിൽ അധികൃതർ ബന്ധുക്കളെ അറിയിച്ചു. ഇതിനോടൊപ്പം

തങ്കച്ചന്റെ ഭാര്യക്ക് താത്ക്കാലിക ജോലി നൽകുന്നതിനും നടപടി സ്വീകരിക്കും. അടിയന്തിരമായി അനുവദിക്കുന്ന തുക കൂടാതെ കൂടുതൽ തുകക്കായി മുഖ്യമന്ത്രിക്ക് എ.ഡി.എം പ്രപ്പോസൽ നൽകും. ആറ് കിലോമീറ്ററോളം ദൈർഘ്യമുള്ള ട്രക്കിംഗ് പാതയിൽ സംഘം രണ്ട് കിലോമീറ്ററോളം പിന്നിട്ടപ്പോൾ തവളപ്പാറയിൽ വച്ചായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. സംഘത്തിന് മുന്നിൽ നടന്ന തങ്കച്ചൻ കാടിനുള്ളിലെ വളവിൽ വച്ച് ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. തങ്കച്ചനെ കാട്ടാന പത്ത് മീറ്ററോളം വലിച്ചിഴച്ച് ചവിട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന സഞ്ചാരികൾ ഓടി രക്ഷപ്പെട്ടു. അര കിലോമീറ്റർ അകലെ കാടിനുള്ളിലുണ്ടായിരുന്ന വാച്ചർമാർ സംഭവമറിഞ്ഞ് 15 മിനിട്ടിനുള്ളിൽ എത്തിയെങ്കിലും കാട്ടാന ഉൾക്കാട്ടിലേയ്ക്ക് കടന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തങ്കച്ചന്റെ മൃതദേഹം കണ്ടെത്തിയത്.