കുട്ടിയാന ഷോക്കേറ്റ് മരിച്ചു.. സങ്കടം താങ്ങാനാകാതെ ട്രാന്‍സ്‌ഫോര്‍മര്‍ പിഴുതെറിഞ്ഞ് അമ്മയാന

മൃഗങ്ങളുടെ സ്‌നേഹം പലപ്പോഴും നമ്മെ ഇരുത്തിച്ചിന്തിപ്പിക്കാറുണ്ട്. അത്തരത്തില്‍ കണ്ണുനനയിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. കുട്ടിയാന ഷോക്കേറ്റ് മരിച്ചതിന്റെ സങ്കടവും ദേഷ്യവും താങ്ങാനാകാതെ ട്രാന്‍സ്‌ഫോര്‍മര്‍ പിഴുതെറിഞ്ഞു ഒരു അമ്മയാന.

ആന്ധ്രാപ്രദേശിലെ പാലമനറില്‍ നിന്നാണ് കണ്ണീരണിയുന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. കുട്ടിയാനയേയും കൂട്ടി കൃഷി സ്ഥലത്ത് എത്തിയതായിരുന്നു അമ്മയാന.

Loading...

അമ്മയ്ക്ക് പിന്നാലെ നടന്ന കുട്ടിയാന സമീപത്തെ ട്രാന്‍സ്‌ഫോമറില്‍ നിന്നും ഷോക്കേറ്റ് തത്ക്ഷണം മരിച്ചു. ഇന്‍സുലേറ്റ് ചെയ്യാത്ത ട്രാന്‍സ്‌ഫോമറില്‍ നിന്നാണ് കുട്ടിയാനയ്ക്ക് ഷോക്കേറ്റത്. ആനയുടെ ചിന്നംവിളി കേട്ടാണ് നാട്ടുകാര്‍ അവിടേയ്ക്ക് എത്തിയത്.

കുഞ്ഞിന്റെ സമീപത്ത് നിന്ന് പിന്മാറാത നിന്ന അമ്മയാനയെ കഷ്ടപ്പെട്ട് പിന്തിരിപ്പിച്ചാണ് വനപാലകര്‍ കുട്ടിയാനയുടെ ശരീരം സ്ഥലത്തുനിന്നും നീക്കം ചെയ്തത്. പിന്നീട് വൈകുന്നേരത്തോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിക്കുകയും ചെയ്തു.

അമ്മയാനയുടെ പോക്കുകണ്ട വനംവകുപ്പ് അധികൃതര്‍ ഉടന്‍തന്നെ ട്രാന്‍സ്‌ഫോമറിലെ പവര്‍ സപ്ലൈ ഓഫ് ചെയ്യുകയായിരുന്നു. സമീപത്തെ കുറച്ച് ട്രാന്‍സ്‌ഫോമറുകളിലെ പവര്‍ സപ്ലൈയും ഓഫ് ചെയ്തു.

അമ്മയാന തിരിച്ച് വരുമെന്നും എന്തെങ്കിലും പ്രതികാര നടപടികള്‍ ഉണ്ടാകുമെന്നും വനംവകുപ്പ് ജോലിക്കാര്‍ക്ക് ഉറപ്പുണ്ടായിരുന്നു. അതുതന്നെ സംഭവിച്ചു. ആളുകള്‍ മാറിക്കഴിഞ്ഞപ്പോള്‍ പിറ്റേദിവസം സ്ഥലത്തെത്തിയ അമ്മയാന തന്റെ കുഞ്ഞിന് ഷോക്കേറ്റ ട്രാന്‍സ്‌ഫോമറുകളും നശിപ്പിക്കാന്‍ ശ്രമിച്ചു.