വിതുരയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി, ആറ് മാസം പ്രായമുള്ള കുട്ടിയാന സമീപം

തിരുവനന്തപുരം വിതുരയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.വിതുര കല്ലാറിൽ ഇരുപത്തി ആറാം മൈൽ എന്ന സ്ഥലത്താണ് ഇന്ന് പുലർച്ചയോടെ ചരിഞ്ഞ നിലയിൽ കാട്ടാനയെ കണ്ടെത്തിയത്. ആറ് മാസം പ്രായം തോന്നിക്കുന്ന കുട്ടിയാന ചരിഞ്ഞ ആനക്കൊപ്പമുണ്ട്.

രാവിലെ റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ് ആനയെ കണ്ടത്. ആന ചരിയാനുള്ള കാരണം എന്താണെന്ന് പോസ്റ്റുമോർട്ടം നടത്തിയാലേ അറിയാൻ കഴിയു എന്ന് പാലോട് റേഞ്ച് ഓഫീസർ പറഞ്ഞു. കുട്ടിയാനയെ കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റും.

Loading...