തൃശൂര്‍: ഒറ്റയാന്‍ കബാലി ഇന്നും റോഡിലിറങ്ങി യാത്രക്കാരിൽ ഭീതിപരത്തി. തൃശൂര്‍ അതിരപ്പിള്ളി റോഡില്‍
സ്ഥിരം കാഴ്ച്ചയായി മാറുകയാണ് കബാലി എന്ന ഒറ്റയാൻ. ആനയിൽ നിന്ന് രക്ഷനേടാന്‍ കാറും ലോറിയും ഉള്‍പ്പെടെ യാത്രക്കാര്‍ പുറകോട്ടെടുത്തു. മലക്കപ്പറയിൽനിന്ന് തേയില കയറിവന്ന ലോറി ഉൾപ്പെടെ തടഞ്ഞു. കബാലി ഷോളയാര്‍ പവര്‍ഹൗസ് റോഡിലേക്ക് നീങ്ങിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ആഴ്ചകളായി ആനമല പാതയിൽ ഈ ഒറ്റയാന്റെ ഭീഷണി ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് വനം വകുപ്പിന്റെ ജീപ്പ് ആക്രമിച്ചു. അമ്പലപ്പാറ വൈദ്യുതി നിലയത്തിലും ആക്രമണമുണ്ടായി.
Loading...
2 വർഷമായി ഇടയ്ക്കിടെ മേഖലയിൽ പ്രത്യക്ഷപ്പെടുന്ന കബാലി ഒരു മാസത്തോളമായി മദപ്പാടിലാണെന്നും അതുകൊണ്ടാണ് അക്രമവാസന കാണിക്കുന്നതെന്നും വനം ജീവനക്കാർ പറയുന്നു. ശല്യക്കാരനായ ഒറ്റയാന് കബാലിയെന്നു പേരിട്ടത് വനം ജീവനക്കാരാണ്.