ഗൃഹപ്രവേശനത്തിന് മോടികൂട്ടാന്‍ എത്തിച്ച ആന വിരണ്ടു, വിരുന്നുകാരനെ ചവിട്ടിക്കൊന്നു… വിരണ്ടത് അന്ധനായ ആന

തൃശ്ശൂര്‍ : ഗുരുവായൂര്‍ കോട്ടപ്പടയില്‍ ക്ഷേത്ര ഉത്‌വസത്തിനും ഗൃഹപ്രവേശത്തിന് മോടികൂട്ടാനുമായി എത്തിച്ച ആന ഒരാളെ ചവിട്ടിക്കൊന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്.

പിന്നില്‍ നിന്നും ചിലര്‍ പടക്കം പൊട്ടിച്ചതോടെ അന്ധനായ ആന പരിഭ്രാന്തനായി ഓടുകയായിരുന്നു. ഇതിനിടെയാണ് ബാബുവിന് ചവിട്ടേറ്റത്.

Loading...

കോട്ടപ്പടിയിലെ ബന്ധുവിന്റെ വീട്ടില്‍ ഗൃഹപ്രവേശത്തിന് എത്തിയതായിരുന്നു ബാബു. ആനയിടഞ്ഞതിനെ തുടര്‍ന്ന് പരിഭ്രാന്തരായി ഓടിയ ജനക്കൂട്ടത്തിന് ഇടയില്‍പ്പെട്ട് എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ കുന്നംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ അമ്പത് വയസിലേറെ പ്രായമുണ്ട്. കാഴ്ച കുറവുള്ള ആനയെ മദപ്പാടിനിടെയും എഴുന്നെള്ളിക്കുന്നതിനെതിരെ ഇതിനു മുന്‍പ് വിവാദത്തിന് ഇടയാക്കിയിരുന്നു.