ഉറക്കമുണരുന്നത് മുതല്‍ പാലൂട്ടി താലോലിച്ച് കൊണ്ടു നടക്കുന്നത് കൊടും വിഷമുള്ള പാമ്പുകളെ, ആരും അത്ഭുതപ്പെടും ഈ 11 കാരിയുടെ ജീവിതം അറിഞ്ഞാല്‍

പൊതുവെ പാമ്പുകളെ കാണുമ്പോള്‍ തന്നെ പലര്‍ക്കും ഭയമാണ്. ബഹുഭൂരിപക്ഷവും പാമ്പുകളെ കാണുമ്പോള്‍ തന്നെ ഓടി രക്ഷപ്പെടുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത് ഒരു പെണ്‍കുട്ടിയാണ്. കൊടിയ വിഷമുള്ള പാമ്പുകളെ പൂച്ചക്കുട്ടികളെ പോലെയാണ് അവള്‍ കൊണ്ടുനടക്കുന്നത്. കൊഞ്ചിച്ചും പാലൂട്ടിയുമാണ് പെണ്‍കുട്ടി ഇവയെ വളര്‍ത്തുന്നത്.

പതിനൊന്ന് വയസുള്ള കാജോളെന്ന പെണ്‍കുട്ടിയാണ് പാമ്പുകളെ പൊന്നോമനകളെ പോലെ നോക്കുന്നത്. കൊടും വിഷമുള്ള രാജവെമ്പാലകള്‍ ഉള്‍പ്പെടെ ആറ് പാമ്പുകളാണ് കാജോളിന്റെ ഉറ്റ സുഹൃത്തുക്കള്‍. രാവിലെ ഏഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ കജോളിന്റെ കൈകളിലും ദേഹത്തുമായി ഈ ഉറ്റ ചെങ്ങാതിമാരും ഉണ്ടാകും. അവളുടെ ഊണും ഉറക്കവുമൊക്കെ ഇവര്‍ക്കൊപ്പമാണ്. കാജോള്‍ പഠനം പോലും നിര്‍ത്താന്‍ കാരണം പോലും ഈ സുഹൃത്തുക്കളാണ്. പാമ്പുകളെ വിട്ടു പിരിയാനോ സ്‌കൂളുകളില്‍ കൊണ്ടുപോകാനോ സാധിക്കാത്തതാണ് കാജോള്‍ പഠനം ഉപേക്ഷിക്കാന്‍ കാരണം. പാമ്പുകളുടെ കളിപ്പിക്കുനന്നതാണ് തനനിക്ക് ഏറ്റവും ഇഷ്ടമെന്ന് കാജോള്‍ പറയുന്നു.

പക്ഷേ പാമ്പുകള്‍ക്ക് പിന്നാലെയുള്ള മകളുടെ കറക്കം കാജജോളിന്റെ അമ്മയ്ക്ക് അത്ര ഇഷ്ടമല്ല. പാമ്പുകള്‍ക്ക് ദയയില്ലെന്നും കജോളിന് നിരവധി തവണ കടിയേറ്റിട്ടുണ്ടെന്നും അവളുടെ പിതാവും പറയുന്നു. കാജോളിന് രണ്ട് സഹോദരന്മാരും ആറ് സഹോദരിമാരുമുണ്ട്. കാജോളിന്റെ പിതാവ് 45 വര്‍ഷമായി പാമ്പുപിടുത്തക്കാരനാണ്, ക്രമേണ ഈ ജോലി അദ്ദേഹം തന്റെ മൂത്തപുത്രന് കൈമാറിയിരുന്നു.

ഇപ്പോള്‍ ഇളയമകള്‍കാജോളും തങ്ങളുടെ കുലത്തൊഴിലിലേക്ക് മാറിയിരിക്കുകയാണ്. കുടുബപരമായി പാമ്പുപിടുത്തമാണെങ്കിലും ചെറുപ്പത്തിലേ പാമ്പുകളുമായി കാജോളിന് ഇത്രയും അടുപ്പം എങ്ങനെയുണ്ടായി എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.

Top