Business

ഫ്രാന്‍സ് ആസ്ഥാനമായ എലിയര്‍ ഗ്രൂപ്പ് ഇന്ത്യയിലേക്ക്, മെഗാബൈറ്റ് ഫുഡ് സര്‍വ്വീസും സിആര്‍സിഎല്ലും ഏറ്റെടുത്തു

എറണാകുളം: ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തെ ഭക്ഷ്യോല്‍പ്പന വിപണന വിതരണ രംഗത്ത് പ്രമുഖരായ എലിയര്‍ ഗ്രൂപ്പ് ഇന്ത്യന്‍ വിപണിയിലേക്ക്. മെഗാബൈറ്റ് ഫുഡ് സര്‍വ്വീസസ്, സി.ആര്‍.സി.എല്‍ എന്നീ രണ്ട് കമ്പനികളെ ഒരേ സമയം ഏറ്റെടുത്താണ് കമ്പനി വിപണിയിലെത്തുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ വ്യാപാര-വ്യവസായ രംഗത്ത് ഭക്ഷണസാധനങ്ങള്‍ ഇവര്‍ വിതരണം ചെയ്യും. എലിയര്‍ ഇന്ത്യ എന്ന പേരില്‍ രാജ്യത്തെ 3500 തൊഴിലാളികള്‍ക്കിടയില്‍ 1,35,000 ആഹാരം ഒരു ദിവസം ഇവര്‍ എത്തിക്കും.
ഇന്ത്യന്‍ വിപണിയിലേക്കുള്ള ഈ കടന്നുവരവ് 2016-20 ലേക്കുള്ള ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ പുതിയ വിപണിയിലേക്കുള്ള വികാസത്തെ സാധ്യമാക്കുമെന്ന് എലിയര്‍ ഗ്രൂപ്പ് ചെയര്‍മാനും സി.ഇ,ഒ യുമായ ഫിലിപ്പ് സാലി പറഞ്ഞു. ഇന്ത്യ ഏറ്റവും വിശ്വസ്തമായ വിപണിയായിട്ടാണ് ഞങ്ങള്‍ കാണുന്നത്. വൈവിധ്യമാര്‍ന്ന പ്രൊഫൈലുകളില്‍ ഗുണപരമായ വളര്‍ച്ച ഇന്ത്യന്‍ വിപണിയിലൂടെ സാധ്യമാകുമെന്നാണ് വിശ്വാസം. മെഗാബൈറ്റും സി.ആര്‍.സി.എല്ലും ഏറ്റെടുത്തതോടെ കരാറടിസ്ഥാനത്തില്‍ ആഹാരം വിതരണം ചെയ്യുന്ന മുന്‍നിര കമ്പനികളില്‍ ആദ്യ മൂന്ന് സ്ഥാനത്തിനുള്ളില്‍ എത്താനായെന്നും അദ്ദേഹം വ്യക്തമാക്കി.
2005 ല്‍ ആരംഭിച്ച മൈഗാബൈറ്റ് ഫുഡ് സര്‍വ്വീസസ് ബെംഗളൂരുവിലെ പ്രീമിയം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ആഹാരമെത്തിക്കുന്ന സ്ഥാപനമാണ്. 850 ലധികം ജീവനക്കാരുള്ള ഈ സ്ഥാപനം ബെംഗളൂരുവില്‍ സെന്‍ട്രല്‍ കിച്ചണില്‍ നിന്നും 28ooo മീല്‍സ പ്രതിദിനം വിതരണം ചെയ്യുന്നു. മുംബൈയില്‍ 1800 മീല്‍സാണ് ഒരു ദിവസം വിതരണം ചെയ്യുന്നത്. സിസ്‌കോ, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, മക്കിന്‍സെ, ഷെല്‍ എന്നിവിടങ്ങളിലേക്ക് ഭക്ഷണം നല്‍കുന്നത് മെഗാബൈറ്റാണ്. ഈ കമ്പനി മുഴുവനായും എലിയര്‍ ഗ്രൂപ്പിന്റെ ഭാഗമായി.
എലിയര്‍ ഗ്രൂപ്പിന്റെ ഭാഗമാകുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മെഗാബൈറ്റ് ഫുഡ് സര്‍വ്വീസസ് ഷെഫ് പ്രഭാകര്‍ പറഞ്ഞു. ആഗോളതലത്തിലെ പരിചയ സമ്പത്ത് ഉപഭോക്താക്കളിലെത്തിച്ച് കമ്പനിയുടെ മൂല്യം വര്‍ധിപ്പിക്കാനാവും. പുതിയ ഓഫറുകള്‍ എലിയര്‍ ഗ്രൂപ്പിന്റെ ഭാഗമായി ഉപഭോക്കാക്കള്‍ക്ക് എത്തിക്കാനാകുമെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സി.ആര്‍.പി.എല്‍ ദക്ഷിണേന്ത്യയിലെ വലിയ കാറ്ററിംഗ് സ്ഥാപനവും ഇന്ത്യയിലെ നാലാമത്തെ വലിയ സ്ഥാപനവുമാണ്. 33 വര്‍ഷം പ്രവര്‍ത്തന പരിചയമുള്ള ഇവരുടെ 2650 തൊഴിലാളികള്‍ ഒരു ലക്ഷത്തിലധികം മീല്‍സ് ഒരു ദിവസം വിതരണം ചെയ്യുന്നു. ഡെയില്ലെ, ഫിസര്‍, എം.ആര്‍.എഫ്, വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവരാണ് സി.ആര്‍.സി.എല്ലിന്റെ ഗുണഭോക്താക്കള്‍.ഈ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച ഭക്ഷണം നല്‍കാനും ബിസിനസ് ഒരു പടി കൂടി മുകളിലെത്തിക്കാനും കഴിയുമെന്ന് സി.ആര്‍.സി.എല്ലി ന്റെ മാനേജിംഗ് ഡയറക്ടര്‍ ഡി.ആര്‍.ഇ റെഡ്ഡി പറഞ്ഞു.

Related posts

നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതവും സ്വകാര്യവുമായി സൂക്ഷിക്കാന്‍ 7 വഴികള്‍

സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ളവരും ഇനിമുതല്‍ ബാങ്കുകളുടെ തലപ്പത്ത്‌

subeditor

ഭൂമി, ഫ്ളാറ്റ് വിലകൾ കുത്തനേ ഇടിയുന്നു, റിയൽ എസ്റ്റേറ്റ് മേഖല തകരും, സ്വർണ്ണ വില ഉയരും

subeditor

റേഞ്ച് റോവര്‍ ഇവോക്കിന്റെ നവീകരിച്ച പതിപ്പ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി.

subeditor

തൊഴിലാളികള്‍ക്ക് പുതുവത്സര സമ്മാനവുമായി ഡോ.ബോബി ചെമ്മണ്ണൂര്‍

അറ്റ് ലസ് രാമചന്ദ്രന്റെ ജയിൽ മോചനം യാതാർഥ്യത്തിലേക്ക്, ജയിലിൽ പിടിച്ചിട്ടാൽ പണം കിട്ടില്ലെന്ന് ബാങ്കുകൾക്ക് മനം മാറ്റം

subeditor

തീപിടിക്കാൻ സാധ്യത; പ്രമുഖ കമ്പനിയുടെ ചാർജറുകൾ തിരിച്ചെടുക്കുന്നു

നിലവാരക്കുറവ്‌: കേരളത്തിൽ നിരോധിച്ച മരുന്നുകളുടെ ലിസ്റ്റ്

subeditor

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ”ലക്കി ഡ്രോ” ആള്‍ട്ടോ കാര്‍ റുബൈദിന്‌

subeditor

വിമാനയാത്രക്കാർക്ക് സന്തോഷവാർത്ത; ഇന്ത്യക്ക് മുകളിലൂടെ പറക്കുമ്പോൾ ഫ്രീ വൈ വൈഫൈ

subeditor

ബാങ്ക് ലോണ്‍ ഉള്ളവര്‍ക്കു സന്തോഷ വാര്‍ത്ത; പ്രതിമാസ തിരിച്ചടവില്‍ കുറവുണ്ടാകും.

subeditor

വാഹനം വാങ്ങിയ ശേഷമേ ഫാന്‍സി നമ്പറിന് അപേക്ഷിക്കാനാവൂ.

subeditor

Leave a Comment