ലോക കേരള സഭയുടെ കണ്ണീരായി എലിസബത്ത്

എച്ചിലിൽ നിന്ന് ഭക്ഷണം കഴിക്കേണ്ടിവന്ന എലിസബത്തിന്‍റെ ജീവിത കഥ നൊമ്പരത്തോടെയാണ് ലോക കേരള സഭ കേട്ടത്. എലിസബത്തിന്റെ വാക്കുകൾ കേട്ട് മന്ത്രി വീണാ ജോർജ്ജ് അവരുടെ അടുത്തെത്തി ആശ്വസിപ്പിച്ചു.

സമ്പന്നരുടെ കൂട്ടായ്മയാണെന്ന വിമർശനങ്ങൾക്കിടയിലാണ് എല്ലാ പ്രവാസികളുടേയും ശബ്ദമാണ് ലോക കേരള സഭയെന്ന് വിളിച്ചുറഞ്ഞ് വേദിയിലേക്ക് എലിസബത്ത് ജോസഫ് എത്തിയത്. പിന്നീട് പത്ത് മിനിറ്റിൽ മാത്രം താഴെയുള്ള പ്രസംഗം. പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ ആ വാക്കുകൾ പ്രവാസികളും ജനപ്രതിനിധികളും കേട്ടത് നെടുവീർപ്പോടെ!

Loading...

വിദേശത്ത് കഴിഞ്ഞ 31 വർഷമായി വിദേശത്ത് വീട്ടുജോലി ചെയ്യുകയാണ് എലിസബത്ത് ജോസഫ്. എട്ടാം വയസ്സിൽ തുടങ്ങിയതാണ് എലിസബത്തിന്റെ ജീവിക്കാനുള്ള നേട്ടോട്ടം. 18ആം വയസ്സിൽ കല്യാണം കഴിഞ്ഞു. രണ്ട് മക്കളുടെ കല്യാണം നടത്തി. ആറ് മാസം മുൻപ് ഭർത്താവ് മരിച്ചു. 30 ആം വയസിൽ ഖത്തറിൽ തുടങ്ങിയ പ്രവാസ ജീവിതം ഇപ്പോഴും തുടരുകയാണ് എലിസബത്ത്.