ലാറ്റ്‌വിയ കഴിഞ്ഞാല്‍ കേരളം എന്റെ രണ്ടാമത്തെ വീടാണ്; എല്ലാമെല്ലാമായ എന്റെ സഹോദരിയെ ഞങ്ങൾക്ക് നഷ്ടമായെങ്കിലും കണ്ണീരുണങ്ങാത്ത ഓര്‍മകള്‍ തന്ന കേരളത്തിന്റെ മണ്ണിലേക്ക് ഇനിയും വരും; നിറഞ്ഞ കണ്ണുകളോടെ ഇലിസ

ലാറ്റ്‌വിയയില്‍ നിന്ന് ചേച്ചിക്കും ഭര്‍ത്താവിനും ഒപ്പം എത്തിയതായിരുന്നു എലിസ. കൂടപ്പിറപ്പിനെക്കാളും ഉറ്റ ചങ്ങാതിമാരെപോലെ. തന്നെക്കാളും സ്നേഹിച്ചിരുന്നത് ചേച്ചിയെ ആയിരുന്നു. കൈവിട്ടു പോയ ചേച്ചിയെ തേടി താളം പിഴച്ച മനസുമായി സമാനതകളില്ലാത്ത തെരച്ചിലായിരുന്നു അനിയത്തിയും ചേച്ചിയുടെ ഭര്‍ത്താവും നടത്തിയത്. കേരളത്തിലെമ്പാടും അവര്‍ അവളെ തേടിയലഞ്ഞു. ഒടുവിൽ പ്രാണനായി കണ്ട ചേച്ചിയുടെ ശരീരം കുറ്റിക്കാട്ടില്‍ തലയറ്റു കിടക്കുന്നത് കാണാനായിരുന്നു ഇരുവരുടെയും വിധി.

എല്ലാമെല്ലാമായിരുന്ന സഹോദരിയെ നഷ്‌ടമായെങ്കിലും കണ്ണീരുണങ്ങാത്ത ഓര്‍മകള്‍ തന്ന കേരളത്തിന്റെ മണ്ണിലേക്ക് ഇനിയും വരുമെന്ന് ഇലീസ. ലാത്‌വിയ കഴിഞ്ഞാല്‍ കേരളം എന്റെ രണ്ടാമത്തെ വീടാണ്. തന്റെ സഹോദരി പറഞ്ഞത് പോലെ ഈ രാജ്യവും ഇവിടുള്ളവരും നല്ലവരാണ്.

Loading...

എന്നാല്‍ എല്ലായിടത്തും ചില ചീത്തമനുഷ്യര്‍ കാണും. ദൗര്‍ഭാഗ്യവശാല്‍ സഹോദരി അവരുടെ ക്രൂരതയ്‌ക്കിരയായി. അതിന് ഒരിക്കലും ഇവിടുത്തെ നല്ല മനുഷ്യര്‍ ഉത്തരവാദികളല്ലെന്നും ഇലിസ പറഞ്ഞു.