വാക്ക് പാലിക്കാനുള്ളതാണ്; എംഎം മണിയോട് തോറ്റ ഇ എം അഗസ്തി തല മൊട്ടയടിച്ചു

ഉടുമ്പന്‍ചോലയില്‍ സിപിഎം സ്ഥാനാര്‍ത്ഥി എംഎം മണിയോട് തോറ്റ യുഡിഎഫ് സ്ഥാനാര്‍ഥി ഇ എം ആഗസ്തി തല മൊട്ടയടച്ചു. രാവിലെ വേളാങ്കണ്ണിയിലെത്തിയാണ് തലമുണ്ഡനം നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് അഗസ്തി വെല്ലുവിളിച്ചിരുന്നു. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് അഗസ്തി മൊട്ടയടിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഉടുമ്പന്‍ചോലയില്‍ അഗസ്തിയ്ക്കെതിരെ എംഎം മണി 38305 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആയിരത്തോളം വോട്ടുകള്‍ക്ക് മാത്രം ജയിച്ച സ്ഥാനത്താണ് ഇക്കുറി മുപ്പതിനായിരത്തിലധികം വോട്ടുകള്‍ക്ക് എംഎം മണി ജയിച്ചത്.

Loading...