എംബ്രേയർ വിമാന അഴിമതി: എ.കെ ആന്റണിയേ ബി.ജെ.പി ഉന്നം വയ്ക്കുന്നു-സി ബി ഐ അന്വേഷിക്കും

എംബ്രേയർ വിമാന അഴിമതി അന്വേഷിക്കാൻ തീരുമാനിച്ചു. പ്രതിരോധ സേനക്കായി വാങ്ങിയ വിമാന ഇടപാട് എ.കെ ആന്റണി മന്ത്രിയായിരുന്നപ്പോഴായിരുന്നു. ആന്റണിയുടെ ക്ലീൻ ഇമേജിന്‌ കോട്ടം തട്ടുമോ എന്നാണ്‌ കേസിൽ എല്ലാവരും ഉറ്റു നോക്കുന്നത്. ആന്റണിക്ക് വ്യക്തിപരമായ നേട്ടം ഉണ്ടായോ എന്നതിൽ ഉപരി വീഴ്ച്ചപറ്റിയോ എന്നായിരിക്കും അദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കുക.പ്രാഥമിക അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള കത്ത് പ്രതിരോധ മന്ത്രാലയം സി ബി ഐക്ക് കൈമാറും. യു പി എ സര്‍ക്കാരിന്റെ കാലത്തു നടന്ന 208 ദശലക്ഷം യു എസ് ഡോളറിന്റെ എംബ്രേയര്‍ വിമാന ഇടപാട് ആണ് അന്വേഷിക്കുക.

ബ്രസീലിയന്‍ കമ്പനിയായ എംബ്രേയറില്‍നിന്ന് മൂന്ന് വിമാനം വാങ്ങാന്‍ 2008ല്‍ കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിമനം കൈമാറിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. ഇടപാടില്‍ അഴിമതി നടന്നതായി ബ്രസീലിയന്‍ പത്രമാണ് ആരോപിച്ചത്.