Don't Miss

ശരീര ഭാഗങ്ങൾ കാണിച്ച് വസ്ത്രധാരണം; യുവതിയുടെ വിമാന യാത്ര തടഞ്ഞ് ജീവനക്കാർ

ലണ്ടൻ: ശരീര ഭാഗങ്ങൾ പ്രദർശിപ്പിച്ചു വസ്ത്രം ധരിച്ച യുവതിയുടെ വിമാന യാത്ര മുടക്കി അധികൃതർ. എമിലി ഒകോണർക്കാണ് തോമസ് കുക്ക് എയർലൈൻസ് ജീവനക്കാരിൽ നിന്നും ദുരനുഭവം ഉണ്ടായത്. ഈ മാസം രണ്ടിന് യുകെയിലെ ബിർമിങ്ഹാമിൽനിന്ന് കാനറി ദ്വീപിലേക്കു പോകാൻ വിമാനത്തിൽ കയറിയതോടെയാണ് പ്രശ്നം തുടങ്ങിയത്.

“Lucifer”

സ്പെഗറ്റി സ്ട്രാപ്പുള്ള ക്രോപ്പ്ഡ് ടോപ്പും ഹൈവെയ്സ്റ്റ് പാന്‍റ്സുമായിരുന്നു എമിലിയുടെ വേഷം. വിമാനത്താവളത്തിലെ സുരക്ഷാപരിശോധന കഴിഞ്ഞു വിമാനത്തിൽ കയറാനെത്തിയപ്പോഴാണു ജീവനക്കാർ എമിലിയെ തടഞ്ഞത്. വസ്ത്രം മാറ്റിയില്ലെങ്കിൽ വിമാനത്തിൽനിന്നു നീക്കുമെന്ന കർശന നിർദേശമാണ് എമിലിക്ക് ജീവനക്കാർ നൽകിയത്. തനിക്കു കുറച്ചു പിന്നിലായി ഒരു പുരുഷൻ ഷോർട്സും വെസ്റ്റ് ടോപ്പും ധരിച്ചിരിപ്പുണ്ടായിരുന്നു. അയാളുടെ വസ്ത്രധാരണത്തെക്കുറിച്ച് ജീവനക്കാർക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്നും എമിലി ആരോപിക്കുന്നു.

വസ്ത്രധാരണത്തെ ചൊല്ലി തന്നോട് വിമാന ജീവനക്കാർ അശ്ലീലമായി സംസാരിച്ചുവത്രേ. തന്‍റെ വസ്ത്രധാരണം കൊണ്ട് ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന് സഹയാത്രികരോട് അവർ ചോദിച്ചു. ആരും മറുപടി പറഞ്ഞില്ല. സാഹചര്യത്തെക്കുറിച്ചു സ്പീക്കറിലൂടെ ജീവനക്കാരിലാരോ സംസാരിച്ചത് ഇവരുടെ മാനഹാനി വർധിപ്പിച്ചു. സഹയാത്രികനായ മറ്റൊരാളും വസ്ത്രധാരണത്തെ മോശമായി പറഞ്ഞുവെന്നും ഇതിനോടു ജീവനക്കാർ പ്രതികരിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.

വാക്കുതർക്കം രൂക്ഷമായതിനെത്തുടർന്ന് യുവതിയുടെ ബന്ധു ഒരു ജാക്കറ്റ് ധരിക്കാനായി നൽകി. ഇതു ധരിക്കുന്നതുവരെ യുവതിയെ വിമാനത്തിൽ കയറ്റില്ലെന്ന നിലപാടായിരുന്നു ജീവനക്കാരുടേത്. അതേസമയം, ജീവനക്കാരുടെ പെരുമാറ്റത്തിൽ ക്ഷമ ചോദിച്ച് തോമസ് കുക്ക് എയർലൈൻ അധികൃതർ രംഗത്തെത്തി.

Related posts

മത ആചാരത്തിനായി 13കാരിയേ 64 ദിവസം നിരാഹാര വ്രതമെടുപ്പിച്ചു, ഒടുവിൽ മരിച്ചു- ഇന്ത്യൻ ബാലികയുടെ ദാരുണാന്ത്യം വിദേശ മാധ്യമങ്ങളിൽ

subeditor

വാനരന്മാർ വളർത്തിയ പെൺകുട്ടി ഇപ്പോഴും മനുഷ്യരുമായി ഇണങ്ങുന്നില്ല

subeditor

കൊതുകിനെ കൊന്നതിനു തൂക്കുമരം. സി.നാരായണനെ പുറത്താക്കിയ മാതൃഭൂമിയുടെ സത്യം, സമത്വം, സ്വാതന്ത്ര്യം!

subeditor

ഫ്രാങ്കോയുടെ രൂപതയിൽ നിന്നും ചാക്കിൽ കെട്ടിവയ്ച്ച 10 കോടി പിടിച്ചു

main desk

വിദേശത്ത് മരിച്ച യുവാവിന്‍റെ മൃതദേഹത്തിനു പകരം നാട്ടിലെത്തിയത് ശ്രീലങ്കൻ യുവതിയുടെ മൃതദേഹം

main desk

മുസ്‌ളീമായതിനാല്‍ ഡോക്ടര്‍മാര്‍ക്ക് വീടൊഴിഞ്ഞു കൊടുക്കേണ്ടി വന്നു ;സംഭവം ഇങ്ങനെ

pravasishabdam online sub editor

ഒരു നേരത്തെ ഭക്ഷണം വാങ്ങാന്‍ പോലും കയ്യില്‍ കാശില്ല, ജിഷയുടെ അമ്മ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു

main desk

ആ സംഭവത്തിനു ശേഷം ബോക്സിങ് പഠിച്ചു തുടങ്ങി ;എപ്പോഴാണ് ആവശ്യം വരുന്നതെന്ന് പറയാൻ പറ്റില്ലല്ലോ ;സുകന്യ കൃഷ്ണ പറയുന്നു

പൂമുഖ വാതിലില്‍ കുറ്റിച്ചൂലില്‍ മൂത്രമൊഴിച്ച്‌ നില്‍ക്കുന്ന പെണ്ണാണ് ഇപ്പോഴത്തേത് ;വിവാദ പ്രസംഗവുമായി ഇസ്ലാമിക് പ്രഭാഷകന്‍

ആ സ്ത്രീ പരാതിക്കാരി അല്ല, ശശീന്ദ്രന്‍റെ ഇഷ്ടക്കാരിയായ സ്ത്രീയുമായി വർഷങ്ങളുടെ ബന്ധം, ഡെൽഹി യാത്ര നടത്തിയത് വരെ പാർട്ടിക്കുള്ളിൽ അണിയറ സംസാരം

subeditor

കൗമാരക്കാരില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം ഓര്‍മ്മശക്തി കുറക്കുന്നു

സൗന്ദര്യം ശാപമായി മാറിയ യുവതി മുഖത്തിന് തീ കൊളുത്തി മുഖ സൗന്ദര്യം പൂർണമായും നഷ്ടപ്പെടുത്തി

subeditor