ലോകാവസാനം അടുത്തു: ഒന്‍പതു കുടുംബങ്ങള്‍ എല്ലാം ഉപേക്ഷിച്ച് പ്രാര്‍ഥനയില്‍

ശാസ്ത്രം എത്ര ഉയര്‍ന്നാലും മനുഷ്യനു മാത്രം മാറ്റമില്ല. ദൈവത്തില്‍ നിന്നും പ്രവചനവരം ലഭിച്ചവരാണെന്നും അവര്‍ പറയുന്നത് നടക്കുമെന്നും പറഞ്ഞ് മനുഷ്യരെ മസ്തിഷ്ക പ്രക്ഷാളനത്തിനു വിധേയരാക്കുന്ന ക്രിസ്ത്യന്‍ സുവിശേഷ പ്രവര്‍ത്തകര്‍ ഇന്നല്ല ലോകത്തില്‍ അവതരിക്കാന്‍ തുടങ്ങിയിട്ട്. അമേരിക്കയിലും, ഇന്ത്യയിലും, ലോകത്തിന്റെ പല കോണുകളിലും ഇത്തരം കപട സുവിശേഷകര്‍ അരങ്ങു തകര്‍ക്കുന്നു. ഇവരുടെ വലയില്‍ അകപ്പെടുന്നവരിലധികവും ഉന്നത വിദ്യാഭ്യാസങ്ങള്‍ ഉള്ളവരാണ് എന്നുള്ളതാണ് ഒരു വാസ്തവം.

അതുപോലൊരു സംഭവമാണിത്. ലോകാവസാനം അടുത്തെന്നു വിശ്വസിച്ച് ഒമ്പത് ആദിവാസി കുടുംബങ്ങള്‍ സര്‍ക്കാര്‍ജോലി ഉള്‍പ്പെടെ ഉപേക്ഷിച്ച് വീടുകളിലേക്ക് മടങ്ങി. മേഘാലയയിലെ പടിഞ്ഞാറന്‍ ഉള്‍ഗ്രാമത്തിലെ പ്രത്യേക ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട കുടുംബങ്ങളാണ് സര്‍വവും ഉപേക്ഷിച്ച് പ്രാര്‍ഥനക്കായി വീടുകളിലേക്ക് ഉള്‍വലിഞ്ഞത്. മൂന്ന് അധ്യാപകരും രണ്ട് ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെടും. ഇവര്‍ തങ്ങളുടെ കുട്ടികളുടെ സ്കൂള്‍ പഠനം അവസാനിപ്പിക്കുകയും ബാങ്ക് അകൗണ്ടില്‍നിന്ന് പണം പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു വര്‍ഷംമുമ്പ് ഇവരുടെ ഗ്രാമത്തിലത്തെിയ വൈദികന്‍ ലോകാവസാനം വരാറായിരിക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൗതികലോകത്തെ സമ്പാദ്യങ്ങള്‍ ലക്ഷ്യംവെക്കേണ്ടതില്ളെന്നും അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. നാട്ടുകാര്‍ അന്നത് കാര്യമായെടുത്തില്ലെങ്കിലും ഒമ്പത് കുടുംബങ്ങള്‍ അന്നുതൊട്ട് അസ്വസ്ഥരായിരുന്നുവത്രെ. ഇതിന്‍െറ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ ജോലിപോലും ഉപേക്ഷിച്ച് പ്രാര്‍ഥനയില്‍ മുഴുകാനായി സമൂഹത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

Loading...