വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല, എൻഡോ സൾഫാൻ ദുരിത ബാധിതർ വീണ്ടും സമര മുഖത്തേക്ക്

കാസര്‍കോഡ്: വർഷങ്ങൾക്ക് ശേഷം എൻഡോ സൾഫാൻ ദുരിത ബാധിതർ വീണ്ടും സമരത്തിലേക്ക്. ഈ മാസം ഒന്‍പതിന് കാസര്‍കോഡ് കളക്‌ട്രേറ്റിലേയ്ക്ക് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി മാര്‍ച്ച്‌ നടത്തും. നേരത്തെ, സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിക്കാത്ത സാഹചര്യത്തിലാണ് ദുരിതബാധിതര്‍ വീണ്ടും പ്രക്ഷോഭ പാതയിലേയ്ക്കിറങ്ങുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അനുവദിച്ച സാമ്ബത്തികസഹായം അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അധികൃതര്‍ വിതരണം ചെയ്തിട്ടില്ല. ദുരിതബാധിതരുടെ കടബാധ്യത എഴുതിതള്ളുമെന്ന സര്‍ക്കാരിന്റെ ഉറപ്പും ജലരേഖയായി. ഈ സാഹചര്യത്തിലാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി വീണ്ടും സമരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.