കാസർകോട് 28 കാരിയായ എൻഡോസൾഫാൻ ദുരിതബാധിതയെ കൊലപ്പെടുത്തി, അമ്മ ജീവനൊടുക്കി

കാസർകോട്: കാസർകോട് എൻഡോസൾഫാൻ ദുരിത ബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. ജില്ലയിലെ ബളാന്തോട് ചാമുണ്ഡിക്കുന്നിലാണ് ദാരുണ സംഭവം നടന്നത്. എന്റോസൾഫാൻ ബാധിതയായ 28 കാരി രേഷ്മയെ കൊലപ്പെടുത്തിയ ശേഷമാണ് അമ്മ വിമല ആത്മഹത്യ ചെയ്തത്. രാജപുരം സ്കൂളിലെ പാചക തൊഴിലാളിയായിരുന്നു അമ്മ വിമല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയക്കും.

സാമൂഹ്യനീതി വകുപ്പിന് കീഴിലെ കെയർ ഹോമിൽ അന്തേവാസിയായിരുന്നു കൊല്ലപ്പെട്ട രേഷ്മ. ഇന്നലെ രേഷ്മ അവിടേക്ക് തിരികെ പോകേണ്ടതായിരുന്നു. എന്നാൽ താൻ പോകില്ലെന്ന നിലപാടിലായിരുന്നു രേഷ്മയെന്നും പോകണമെന്ന നിർബന്ധമായിരുന്നു വിമലയ്‌ക്കെന്നുമാണ് വിവരം. ഇതേ തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇന്നാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രേഷ്മ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലും വിമല തൂങ്ങിമരിച്ച നിലയിലുമായിരുന്നു. രേഷ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വിമല തൂങ്ങിമരിച്ചതായിരിക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Loading...