മയക്കു മരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിൽ

ബെംഗളൂരു: ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ബിനീഷിനെ ഇന്ന് രാവിലെ ഇഡിയുടെ ബെംഗളൂരുവിലെ ഓഫിസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും ബിനീഷിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കസ്റ്റഡിയും തുടർന്ന് അറസ്റ്റും രേഖപ്പെടുത്തിയത്. രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ചോദ്യം ചെയ്തത്.

ഇന്ന് ആറു മണിക്കൂർ നേരമാണ് ബിനീഷിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനുശേഷം ഇഡി ഓഫിസിൽവച്ചുതന്നെയാണ് അറസ്റ്റ് ചെയ്തത്. ഇവിടെനിന്നു ബിനീഷിനെ പുറത്തേക്കു കൊണ്ടുപോയി. ബെംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് വിവരം. കേസിൽ നേരത്തേ അറസ്റ്റിലായ അനൂപ് മുഹമ്മദിനെ ചോദ്യംചെയ്തതിനു പിന്നാലെയാണ് ബിനീഷിനെയും ചോദ്യം ചെയ്തത്. അതീവ രഹസ്യമായാണ് ബിനീഷ് ഇഡി ഓഫിസിൽ എത്തിയത്. ലഹരിമരുന്നു കേസിൽ മൂന്നാം തവണയാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്തത്.

Loading...

വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് വിവരം. ബംഗളൂരു സിറ്റി സിവിൽ കോടതിയിലാണ് ഹാജരാക്കുക.11 മണിയോടെയാണ് ഇ ഡി സോണൽ ഓഫീസിൽ ബിനീഷ് ചോദ്യം ചെയ്യലിന് ഹാജരാക്കിയത്. ഒക്ടോബർ ആദ്യം നടത്തിയ ചോദ്യം ചെയ്യലിൽ ചില പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നായിരുന്നു വീണ്ടും ചോദ്യം ചെയ്യൽ.

ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് എൻഫോഴ്സമെന്റിന് നൽകിയ മൊഴിയാണ് ഇദ്ദേഹത്തിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലിൽ വച്ച് നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ. 50 ലക്ഷത്തിൽ അധികം രൂപ അനൂപ് സമാഹരിച്ചെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തൽ. ഇങ്ങനെ പണം നൽകിയവരിൽ നിരവധി മലയാളികളുമുണ്ട്. ബിനാമി ഇടപാടുകളും അന്വേഷണ ഏജൻസി സംശയിക്കുന്നു.