വിവാഹം നിശ്ചയം വീഡിയോ കോള്‍ വഴി, വീഡിയോ വൈറല്‍

വീഡിയോ കോള്‍ വഴി വിവാഹനിശ്ചയം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വരനും വധുവും വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ട് ഹിന്ദു ആചാര പ്രകാരം നടന്ന ഗുജറാത്തി വിവാഹ നിശ്ചയ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോ കോള്‍ വഴി നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ ഫോണില്‍ തിലകമണിയിക്കുന്നതും പട്ടു പുതയ്ക്കുന്നതും കാണാം.സമൂഹ മാധ്യമങ്ങള്‍ ഏറ്റു പിടിച്ചിരിക്കുകയാണ് വീഡിയോ കോള്‍ വഴി നടത്തിയ ഈ ഡിജിറ്റല്‍ വിവാഹ നിശ്ചയം. ഗുജറാത്തി കുടുംബമാണ് ഇത്തരത്തില്‍ ഡിജിറ്റല്‍ മാധ്യമത്തിലൂടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തി വൈറലായത്. പ്രതിശ്രുധ വധുവും വരനും വീഡിയോകോളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വിവാഹനിശ്ചയ ചടങ്ങുകള്‍ പുരോഗമിക്കുകയായിരുന്നു. ചടങ്ങില്‍ യുവതിയെ തിലകമണിയിക്കുന്ന ചടങ്ങുണ്ട്. ആ തിലകമാവട്ടെ യുവതി പ്രത്യക്ഷപ്പെട്ട ഫോണിന്റെ സ്‌ക്രീനിലാണ് അണിയിച്ചത്

പ്രതിശ്രുധ വധു പ്രത്യക്ഷപ്പെട്ട മൊബൈല്‍ സ്‌ക്രീനില്‍ അവരുടെ തലയിലണിയുന്ന പോലെ ദുപ്പട്ട അണിയിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സാമൂഹിക മാധ്യമങ്ങള്‍ ഏറ്റുപിടിച്ച ഈ ഡിജിറ്റല്‍ വിവാഹ നിശ്ചയ വിഡിയോ വന്‍തോതിലാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. എന്തായാലും ഈ വീഡിയോ കോള്‍ വഴി നടത്തിയ ഈ ഡിജിറ്റല്‍ വിവാഹ നിശ്ചയം ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റു പിടിച്ചിരിക്കുകയാണ്. സംഭവം എന്തായാലും വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. നാളെ ഇനി ഇവര്‍ കല്ല്യാണവും വീഡിയോ കോള്‍ വഴി നടത്തുമോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. വീഡിയോക്ക് നിരവധി മോശം കമന്റുകളും അതോടൊപ്പം നല്ല കമന്റുകളും ലഭിക്കുന്നുണ്ട്.

Loading...