മോഹന്‍ലാല്‍ മഞ്ജുവാര്യര്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ എന്നും എപ്പോഴും

നടന്‍ രവീന്ദ്രന്റെ കഥയെ ആധാരമാക്കിയാണ് ചിത്രം. വനിതാരത്‌നം എന്ന വനിതാപ്രസിദ്ധീകരണത്തിന്റെ റിപ്പോര്‍ട്ടര്‍ വിനീത് എന്‍. പിള്ളയായി മോഹന്‍ലാലും അഭിഭാഷക ദീപയായി മഞ്ജു വാര്യരും കഥാപാത്രങ്ങളാകുന്നു.

മോഹന്‍ലാലിന്റെയും മഞ്ജു വാര്യയുടെ രസകരമായ മാനറിസങ്ങളെ പകര്‍ത്തി എന്നും എപ്പോഴും എന്ന സിനിമയുടെ ട്രെയിലര്‍. ഈ മാസം 27ന് അവധിക്കാല റിലീസായി സിനിമയെത്തും. രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാടാണ് 16 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍മഞ്ജു വാര്യര്‍ ജോഡികള്‍ വീണ്ടും ഒരുമിപ്പിക്കുന്നത്.

വിനീതന്‍ പിള്ളയല്ല…വിനീത് എന്‍ പിള്ളൈ….അതെ മോഹന്‍ലാല്‍ എന്ന വിനീത് എന്‍ പിള്ളൈ  ഇന്റര്‍വ്യൂവിന് വേണ്ടി യാത്ര തുടങ്ങുന്നു. മോഹന്‍ലാല്‍സത്യന്‍ അന്തിക്കാട് മഞ്ജുവാര്യര്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രമായ എന്നും എപ്പോഴും ട്രെയിലര്‍ കാണാം.

Loading...

നടന്‍ രവീന്ദ്രന്റെ കഥയെ ആധാരമാക്കിയാണ് ചിത്രം. വനിതാരത്‌നം എന്ന വനിതാപ്രസിദ്ധീകരണത്തിന്റെ റിപ്പോര്‍ട്ടര്‍ വിനീത് എന്‍. പിള്ളയായി മോഹന്‍ലാലും അഭിഭാഷക ദീപയായി മഞ്ജു വാര്യരും കഥാപാത്രങ്ങളാകുന്നു.

ആക്ഷേപഹാസ്യസ്വഭാവത്തിലുള്ള ഫാമിലി എന്റര്‍ടെയിനറായിരിക്കും സിനിമയെന്ന് സത്യന്‍ അന്തിക്കാട്.

അച്ചുവിന്റെ അമ്മ, മനസിനക്കരെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതുന്ന സത്യന്‍ അന്തിക്കാട് ചിത്രം കൂടിയാണ് എന്നും എപ്പോഴും. രണ്‍ജി പണിക്കര്‍, റീനു മാത്യൂസ്, ഇന്നസെന്റ്,ലെന,ഗ്രിഗറി എന്നിവരും ചിത്രത്തിലുണ്ട്.

ദൃശ്യം നേടിയ ഐതിഹാസിക വിജയത്തിന് ശേഷം ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന് വേണ്ടി നിര്‍മ്മിക്കുന്ന ചിത്രമാണിത്. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രാഹകന്‍. വിദ്യാസാഗര്‍ സംഗീതം.