ലോക്ക് ഡൗൺ നിർദേശം കാറ്റിൽപ്പറത്തി തൃശ്ശൂരിലെ സ്വകാര്യ സ്കൂൾ പ്രവേശന പരീക്ഷ: ഒന്നാംക്ലാസിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് സ്കൂളിൽ എത്തിയത് 24 വിദ്യാർത്ഥികൾ

തൃശ്ശൂർ: ലോക്ക് ഡൗൺ നിർദേശം മറികടന്ന് തൃശ്ശൂരിൽ സ്വകാര്യ സ്കൂൾ പ്രവേശന പരീക്ഷ നടത്തി. ലോക്ക്ഡൗണിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷകളോ ക്ലാസോ പാടില്ലെന്ന സർക്കാരിന്റെ നിർദ്ദേശം മറികടന്നാണ് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ നടത്തിയത്. തൃശ്ശൂ‍ർ കുന്നംകുളത്തെ ബഥനി ഇം​ഗ്ലീഷ് മീഡിയം സ്കൂളിലാണ് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ നടന്നത്.

സംഭവം വിവാദമായതോടെ പരീക്ഷ നടത്തിയ സ്കൂൾ മാനേജ്മെൻ്റിനും നേതൃത്വം നൽകിയ അധ്യാപക‍ർക്കും വിദ്യാർത്ഥികളുടെ രക്ഷക‍ർത്താക്കളേയും പ്രതിയാക്കി പൊലീസ് കേസെടുത്തു. ലോക്ക് ഡൗൺ നിർദേശം കാറ്റിൽപ്പറത്തി പത്ത് വയസിന് താഴെ പ്രായമുള്ള 24 വിദ്യാർത്ഥികളാണ് സ്കൂളിലെത്തി പരീക്ഷ എഴുതിയത്. എന്നാൽ സാമൂ​ഹിക അകലം പാലിച്ചാണ് വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയതെന്നാണ് സ്കൂൾ മാനേജ്മെൻ്റിൻ്റെ ന്യായീകരണം.

Loading...

ലോക്ക് ‍ഡൗൺ നിർദ്ദേശം അനുസരിച്ച് ഈ വർഷത്തെ എസ്എസ്എൽസി – ഹയർ സെക്കൻഡറി പരീക്ഷകളും സർവ്വകലാശാല, പിഎസ്.സി പരീക്ഷകളും മുടങ്ങി കിടക്കുമ്പോൾ ആണ് സ്വാകര്യ സ്കൂൾ മാനേജ്മെന്റിന്റെ ഈ അഹന്ത. അറുപത് വയസിന് മുകളിൽ പ്രായമുള്ളവരും പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടിയകളേയും കൊവിഡ് വ്യാപനത്തിന് സാധ്യതയുള്ളവരെ ഹൈ റിസ്ക് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യം പോലും മറികടന്നാണ് ആറ് വയസുള്ള കുരുന്നുകളെ വച്ച് സ്വകാര്യ സ്കൂൾ മാനേജ്മെൻ്റ പ്രവേശന പരീക്ഷ നടത്തിയത്.