സമുദ്രം ചൂടുപിടിക്കുന്നു… തിരമാലകള്‍ ഉയരും, പുറത്തു വരുന്നത് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍

കാലാവസ്ഥ ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. പ്രളയത്തിന്റെ രൂപത്തില്‍ ഉള്‍പ്പെടെ ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നതൊന്നും പോരെന്നും അതിലും വലുതാണ് വരാനിരിക്കുന്നത് എന്നുമാണ് പുതിയ പഠനങ്ങളിലൂടെ പുറത്തു വരുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ആഗോളതാപനവും സമുദ്രങ്ങളിലെ തിരമാലകളുടെ ശക്തിയും സംസബന്ധിച്ച ഞെട്ടിക്കുന്ന പഠന വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു വ്യക്തമായ തെളിവ് ലഭിച്ചിരിക്കുന്നത്.

Loading...

സമുദ്രോപരിതലം ചൂടാകുന്നതോടെ തിരമാലയുടെ ശക്തി കൂടുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ദ്വീപുകളെയും തീരമേഖലകളെയുമാകും പ്രശ്‌നങ്ങള്‍ ഏറെ ബാധിക്കുക. കടലിലെ ചൂട് അതിവേഗത്തിലാണ് കൂടിക്കൊണ്ടിരിക്കുന്നത്. ഇതാണ് മഴ കൂടാന്‍ കാരണം.

സമുദ്രനിരപ്പ് വര്‍ധിക്കുകയും പവിഴപ്പുറ്റുകള്‍ ഇല്ലാതാകുകയും മഞ്ഞുമലകള്‍ ഉരുകി മാറുകയും ചെയ്യും. ഈ ദുരന്തങ്ങള്‍ക്കൊപ്പം തിരമാലകളുടെ ശക്തികൂടി വര്‍ധിക്കുന്നതോടെ തുറമുഖങ്ങളും തീരദേശങ്ങളും സമുദ്രതീരത്തെ നഗരങ്ങളും ദ്വീപുകളുമെല്ലാം അപകടത്തിലാകുമെന്നും കാത്തിരിക്കുന്ന വിപത്തുകളെ എങ്ങനെ നേരിടുമെന്നത് ഇപ്പൊഴേ പഠിച്ചു തുടങ്ങണമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.