സ്വപ്നക്കൊപ്പം മകൻ നിൽക്കുന്ന ഫോട്ടോ പുറത്ത് വിട്ടത് ബിനീഷ് കോടിയേരി: പരാതിയുമായി മന്ത്രി ഇപി ജയരാജൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്ക് പിന്നാലെ മകൻ ജയ്സന്റെ പേര് പുറത്ത് വന്നതിൽ ഗൂഢാലോചനയുണ്ടെന്നാണ് മന്ത്രി ഇപി ജയരാജൻ. പാർട്ടിക്ക് മുന്നിൽ പരാതി ഉന്നയിക്കാനൊരുങ്ങിയിരിക്കുകയാണ് ഇപി ജയരാജൻ.  സ്വപ്നക്കൊപ്പം ജയ്സൻ നിൽക്കുന്ന ഫോട്ടോ പുറത്ത് വിട്ടത് ബിനീഷ് കോടിയേരിയാണെന്നാണ് ഇപിയും കുടുംബവും സംശയിക്കുന്നത്.
സ്വപ്ന സുരേഷിന് മന്ത്രി ഇപി ജയരാജൻറെ മകൻ പാർട്ടി നടത്തിയത് 2018 ലാണ്. പാസ്പോർട്ട് സംബന്ധമായ പ്രശ്നം പരിഹരിച്ച് നൽകിയതിൻറെ പ്രത്യുപകാരമായിരുന്നു പാർട്ടി.

ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജയ്സൻറെ ഫോട്ടോ പുറത്ത് വരുന്നത്. 2018ന് ശേഷം സ്വപ്നയുമായി ജയ്സന് യാതൊരു ബന്ധവുമില്ലെന്നാണ് ഇപി ജയരാജൻറെ വാദം. എന്നിട്ടും ഈ ചിത്രം പുറത്ത് വിട്ട് തന്നെയും കുടുംബത്തെയും ബിനീഷ് ആക്ഷേപിച്ചെന്നാണ് ഇപിയുടെ പരാതി. ഇതിൽ ഗൂഡാലോചനയുണ്ടെന്ന് പറഞ്ഞായിരിക്കും ഇപി പാർട്ടിക്ക് പരാതി കൊടുക്കുക.

Loading...

ബിനീഷ് കോടിയേരി മുഖേനയാണ് ജയ്സൻ സ്വപ്നയെ പരിചയപ്പെട്ടത്. പാർട്ടി നടത്തണമെന്നാവശ്യപ്പെട്ടതും വേണ്ട ക്രമീകരണങ്ങളെല്ലാം ചെയ്തതും ബിനീഷ് തന്നെയായിരുന്നു. സ്വപ്നയും ബിനീഷും ജയ്സനുമടക്കം 7 പേർ മാത്രം പങ്കെടുത്ത പാർട്ടിക്കിടെ എടുത്ത മൊബൈൽ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ ഫോട്ടോയായി പുറത്ത് വന്നത്. ഇതിലാണ് ഇപിയും കുടുംബവും ദുരൂഹത കാണുന്നത്.

അതേസമയം ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി സ്വപ്ന സുരേഷിൽ നിന്നും കമ്മീഷൻ വാങ്ങിയെന്ന ആരോപണത്തിൽ മന്ത്രി ഇ പി ജയരാജന്റെ മകൻ ജയസ്ൺ ജയരാജന് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകും. ലൈഫ് മിഷൻ പദ്ധതിയിൽ ജയ്‌സൺ ഏതെങ്കിലും തരത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുക. മന്ത്രി ഇ.പി ജയരാജന്റെ മകൻ ജയ്‌സൺ ജയരാജൻ തിരുവനന്തപുരം സ്വർണ്ണകള്ളകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൽ നിന്നും ലൈഫ്മിഷൻ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ കമ്മീഷൻ വാങ്ങിയിരുന്നതായി ബിജെപിയും കോൺഗ്രസും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.