മന്ത്രി ജയരാജൻ കുടുങ്ങുന്നു,കോഴ വാങ്ങിച്ചത് 8പേരിൽ നിന്നും! നിയമിച്ചത് 4ബന്ധുക്കളെ, സംരക്ഷിക്കില്ലെന്ന് കുപിതനായി പിണറായി

കണ്ണൂര്‍: പാർട്ടിക്കും സർക്കാരിനും ആദ്യത്തേ ചീത്ത പേർ ഉണ്ടാക്കിയ ആശ്രിത നിയമന വിവാദം പുകയുന്നു. ജയരാജൻ 4 ബന്ധുക്കളെ ലക്ഷത്തിലധികം വേതനവും, കാറും, ബംഗ്ളാവുമുള്ള പദവികളിൽ തിരുകികയറ്റിയെന്ന് അതീവ ഗൗരവായ ആരോപണം പുറത്തുവന്നു. അതിനേക്കാൾ ഗൗരമായ ആരോപണം വ്യവസായ വകുപ്പിൽ നിയമിച്ച 8 പേരിൽ നിന്നും കോടികൾക്ക് മീതേ തുക കോഴ വാങ്ങി എന്ന ആരോപണമാണ്‌. ജയരാന്റെ മകനുവേണ്ടി മന്ത്രി ചില നിയമനങ്ങൾ നടത്തിയെന്നും ഇതുവഴി മകൻ കോടികൾക്ക് മീതേ തുക നിയമനം നറ്റത്തിയവരിൽ നിന്നും കൈപറ്റിയെന്നുമാണ്‌ ഉയരുന്ന ആരോപണം. മന്ത്രിയുടെ മകനും ദേശാഭിമാനി മുന്‍ജീവനക്കാരനും ചേര്‍ന്നാണു കോഴനിയമനങ്ങള്‍ക്കു കരുനീക്കിയതും പണം വാങ്ങിച്ചതും.സര്‍ക്കാരിന്റെ പ്രതിഛായയ്‌ക്കു തുടര്‍ച്ചയായി കളങ്കമേല്‍പ്പിക്കുന്ന മന്ത്രി ഇ.പി. ജയരാജനെതിരേ എല്‍.ഡി.എഫിലും സി.പി.എമ്മിലും അമര്‍ഷം പുകയുന്നു. പാർട്ടിയുടെ മുഖത്തേറ്റ കനത്ത ആഘാതത്തിൽ നേതാക്കളും ഇടതു മുന്നണി നേതൃത്വവും എല്ലാം നിരാശയിലാണ്‌.

അമരത്തിരുന്ന് കൊലച്ചതി ചെയ്യുന്ന നേതാക്കൾ! മുഖ്യമന്ത്രി പിണറായിയുടെ ചങ്ങാത്തം മുതലാക്കി ചെവിയും കടിച്ചു തിന്നുന്ന നേതാക്കൾ!..എൽ.ഡി.എഫ് ഇതായിരുന്നുവോ കേരളം സ്വപ്നം കണ്ട എല്ലാം ശരിയാകും എന്നു പറഞ്ഞതിന്റെ അർഥം?

Loading...

മന്ത്രി ജയരാജന്റെ മകൻ വിദേശത്ത് ബിസിനസ് നടത്തിൽ പൊളിഞ്ഞു പോയിരുന്നു. വൻ കടബാധ്യതകൾ തീർക്കാൻ വ്യവസായ വകുപ്പിൽ മകൻ ഇടപെട്ട് നടത്തിയത് 8 നിയമനങ്ങളാണ്‌. ഇവയിൽ നിന്നും ലഭിച്ച തുകയുടെ ഒരു ഭാഗം ഗൾഫിലേ ചില കറ്റങ്ങൾ വീട്ടാൻ ഉപയോഗിച്ചു.മന്ത്രി ജയരാജന്റെ ഭാര്യാസഹോദരിയും സി.പി.എം. കേന്ദ്രകമ്മറ്റി അംഗവുമായ പി.കെ. ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കെ.എസ്‌. ഐ.ഇ. മാനേജിങ്‌ ഡയറക്‌ടറായി നിയമിച്ചതു വിവാദമായതോടെ നടപടി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. അതിന്‌ പിന്നാലെയാണ്‌ എല്ലാം പുറത്തേക്ക് വരുന്നത്.

”ഇ.പി. ജയരാജന്റെ സഹോദരീഭര്‍ത്താവിന്റെ സഹോദരപുത്രനും സഹോദരിയുടെ മകനും വ്യവസായവകുപ്പിനു കീഴില്‍ ജോലി നല്‍കി.കൊച്ചിയിലെയും കോഴിക്കോട്ടെയും സ്‌ഥാപനങ്ങളിലാണു നിയമനം. കൂടാതെ, ജയരാജന്റെ സഹോദരന്‍ റിട്ട. എസ്‌.ഐ: ഇ.പി. ഭാര്‍ഗവന്റെ മകന്‍ നിഷാന്തിന്റെ ഭാര്യ ദീപ്‌തിയെ കണ്ണൂര്‍ കണ്ണപുരത്തെ ക്ലേ ആന്‍ഡ്‌ സിറാമിക്‌സില്‍ ജനറല്‍ മാനേജരായി നിയമിച്ചു. ബിരുദ പരീക്ഷ തോറ്റുപോയ ഇവരെ ലക്ഷത്തിലധികം വേതനത്തിലും, കാറും, വീടും, സ്റ്റാഫുമെല്ലാമായി നിയമിക്കുകയായിരുന്നു.”

കുപിതനായി പിണറായി; കൂട്ടുകാരനെ കൈവിടുന്നു

ജീവിതത്തിൽ എന്നും കൈപിടിച്ചു നടന്ന സഖാവ്‌ ഇ.പി ജയരാജനെതിരേ കുപിതനായി മുഖ്യമന്ത്രി പിണറായി. ജയരാജനെ വിളിച്ച് എല്ലാം സ്വയം പരിഹരിക്കനമെന്നും താനിടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞതായി പാർട്ടിക്കുള്ളിൽ നിന്നും പുറത്തുവരുന്ന് വിവരങ്ങൾ വ്യക്തമാക്കുന്നു. നല്ല നിലയിൽ പോയ സർക്കാരിന്റെ മുഖത്തേറ്റ കനത്ത ആഘാതമാണിത്.

ഇ.പി ജയരാജൻ എങ്ങിനെ ഇതിൽ കുടുങ്ങി എന്നാണ്‌ പാർടിയിലേ സീനിയർ നേതാക്കൾ ചോദിക്കുന്നത്. മുമ്പ് പല വിവാദത്തിലും ഇ.പി.ജയരാജനെ സംരക്ഷിച്ച് മുഖ്യമന്ത്രി ഇപ്പോൾ കടുത്ത നിലപാട് സ്വീകരിച്ചില്ലെങ്കിൽ ആകെ നാണക്കേടാകും. ഉറ്റ സുഹൃത്തിനേ തള്ളിപറയുകയല്ലാതെ മറ്റ് പോം വഴിയും ഇല്ല. വ്യക്തമായ തെളിവും, മറ്റുമായി സഖാക്കൾ തന്നെയാണ്‌ ആശ്രിത നിയമനം പാർട്ടിയിൽ ഉന്നയിച്ചതും പുറത്തുകൊണ്ടുവന്നതും. സ്വാശ്രയപ്രശ്‌നത്തില്‍നിന്നു താത്‌കാലികമായി തലയൂരിയ ഇടതുസര്‍ക്കാരിനു വ്യവസായവകുപ്പിലെ നിയമനവിവാദങ്ങള്‍ കനത്ത തിരിച്ചടിയായി. ജയരാജനെതിരേ അതീവ ഗുരുതരമായ ആരോപണം വന്നതോടെ വരും ദിവസങ്ങളിൽ കേരളം പല രാഷ്ട്രീയ സംഭവ വികാസങ്ങൾക്കും സാക്ഷിയാകും.