തോമസ് ഐസകിന് പുറമെ മന്ത്രി ഇ.പി ജയരാജനും കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:സംസ്ഥാന ധനമന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇപ്പോള്‍ മന്ത്രി ഇ.പി ജയരാജനും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച നടന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത ധനമന്ത്രിക്ക് രണ്ട് ദിവസത്തിനുള്ളില്‍ കൊവിഡ് പോസിറ്റീവ് ആവുകയായിരുന്നു. പിന്നീട് സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു.

കണ്ണൂരിലെ വീട്ടില്‍ മന്ത്രി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്നാണ് അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആയത്. കൊവിഡ് പോസിറ്റീവ് ആയതിന് ശേഷം അദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. ഇതോടെ സംസ്ഥാനത്ത് രണ്ട് മന്ത്രിമാര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. ആദ്യം കൊവിഡ് സ്ഥിരീകരിച്ച മന്ത്രി തോമസ് ഐസക് ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Loading...