ബന്ധു നിയമനം- ജയരാജനെതിരേ എഫ്.ഐ ആർ ഇട്ടത് മുഖ്യമന്ത്രിയുമായി ആലോചിച്ച്

തിരുവനന്തപുരം: ബന്ധു നിയമന വിഷയത്തിൽ ഇ.പി ജയരാജനെതിരെ ഇട്ടിരിക്കുന്ന എഫ്.ഐ.ആർ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ. ഇതുമായി ബന്ധപ്പെട്ട് വിജിലൻസും മുഖ്യമന്ത്രിയുടെ ഓഫീസുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. മുഖ്യമന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെട്ട് നിർദ്ദേശം നല്കിയതിനാലാണ്‌ ജയരാജനെതിരേ എഫ്.ഐ ആർ വീണിരിക്കുന്നത്. പിണറായി വിജയന്റെ നടപടി പാർട്ടിയിൽ അദ്ദേഹത്തിന്‌ ഇപ്പോൾ എതിരാളികളേ ഉണ്ടാക്കി കഴിഞ്ഞു. ലാവ ലിൻ കേസിൽ കോടതി വിധി എതിരായി കഴിഞ്ഞാൽ അത് പിണറായിക്കെതിരേ തിരിച്ചുവിടാൻ ഒരു വിഭാഗം നീക്കം നടത്തുവാനും തുടങ്ങി. എന്നാല്‍, തങ്ങള്‍ സ്വാഭാവിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക മാത്രമാണ് ചെയ്തതെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു.