യാത്രവിലക്ക്; തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇപി ജയരാജന്‍ കത്തയച്ചു

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ടതിന്റെ പേരില്‍ ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയ യാത്രവിലക്ക് പിന്‍വലിക്കണെന്ന് ആവശ്യപ്പെട്ട് ഇപി ജയരാജന്‍ കമ്പനിക്ക് കത്തയച്ചു. കോണ്‍ഗ്രസ് എംപിമാര്‍ പറഞ്ഞിട്ടാണ് തനിക്കെതിരെ നടപടിയുണ്ടായത്. കമ്പനിയുടെ നടപടി തെറ്റാണെന്നും അദ്ദേഹം പറയുന്നു.

അതേസമയം യാത്രവിലക്കിന് പിന്നാലെ തന്നെ പരിഹസിക്കുന്നവര്‍ക്കും ഇപി ഡയരാജന്‍ മറുപടി നല്‍കി. തനിക്കെതിരെ ട്രോള്‍ ഉണ്ടാക്കുന്നവരും പരിഹസിക്കുന്നവരും ഭ്രാന്തന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് ആഴ്ചത്തെ യാത്രവിലക്കും പ്രതിഷേധക്കാരെ തള്ളിയിട്ട ഇപി ജയരാജന് മൂന്ന് ആഴ്ചത്തെ യാത്രവിലക്കുമാണ് കമ്പനി ഏര്‍പ്പെടുത്തിയത്.

Loading...

എന്നാല്‍ യാത്രക്കാരെ കയ്യേറ്റം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്ന് ഇന്‍ഡിഗോ പറയുന്നു. ഇന്‍ഡിഗോ വിലക്കിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഇനി ഒരിക്കലും ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. യാത്രവിലക്കിന് പിന്നാലെ നിരവധി പേരാണ് ഇപി ജയരാജനെ ട്രോളിയും പരിഹസിച്ചും രംഗത്തെത്തിയത്.