എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇപി ജയരാജനായതുകൊണ്ടാണ് പ്രതികളെ പിടിക്കാത്തത്- കെ സുധാകരന്‍

തിരുവനന്തപുരം. എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇപി ജയരാജനാണ്. അതാണ് ആക്രമണം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാത്തതെന്ന് കെ സുധാകരന്‍.

എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് ആണെന്ന് ഇപി ജയരാജന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിരവധി കോണ്‍ഗ്രസ് ഓഫീസുകള്‍ സിപിഐഎമ്മുകാര്‍ തല്ലി തകര്‍ത്തെന്നും കെ സുധാകരന്‍ പറഞ്ഞു.

Loading...

പ്രതികല്‍ ആരാണെന്ന് പറയേണ്ടത് ജയരാജനാണ്. കലാപാഹ്വാനം നടത്തിയതിന് ഇപി ജയരാജനെതിരെകോണ്‍ഗ്രസ് നിയമനടപടി സ്വീകരിക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

കഴിഞ്ഞ ജൂണ്‍ 30ന് രാത്രി 1130നാണ് ആക്രമണം നടന്നത്. വലിയ ബോംബാക്രമണമാണ് നടന്നതെന്ന് സിപിഐഎം ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പരിശോധനയില്‍ പടക്കമാണ് എറിഞ്ഞതെന്ന് വ്യക്തമായി. എന്നാല്‍ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയു ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധമാറ്റുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആക്രമണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.